കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിനെ വിലക്കാന്‍ ഞങ്ങള്‍ക്കാവില്ല.. കാരണം ഇത്; സുപ്രീംകോടതിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍), ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) തുടങ്ങിയ പാര്‍ട്ടികളുടെ പേരില്‍ മുസ്ലീം എന്ന പേര് ഉപയോഗിച്ചതിന് നടപടിയെടുക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചു. മതവുമായി ബന്ധപ്പെട്ട പേരും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് ജീതേന്ദ്ര ത്യാഗി എന്നയാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇത് പ്രകാരം മുസ്ലീം ലീഗ്, എ ഐ എം ഐ എം എന്നീ പാര്‍ട്ടികളെ വിലക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്. ഇതിന് മറുപടി കൊടുക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

1

മതപരമായ പേരുകളോ ചിഹ്നങ്ങളോ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യരുത് എന്ന് തീരുമാനിച്ചത് 2005 ലാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളാണ് മുസ്ലീം ലീഗും എ ഐ എം ഐ എമ്മും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്. പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതിക്ക് ഈ തീരുമാനം വിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപിശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി

2

ജനപ്രാതിനിധ്യ നിയമം പ്രകാരം രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതത്തിന്റെ പേരും മതചിഹ്നവും ഉപയോഗിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യും. 2005 ന് ശേഷം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തന്ത്രങ്ങളുടെ ആശാന്‍.. പക്ഷെ സ്വന്തം നാട്ടിലെ സീറ്റ് കോണ്‍ഗ്രസിന്റെ കൈയില്‍; അമിത് ഷാക്ക് അഭിമാനപോരാട്ടംതന്ത്രങ്ങളുടെ ആശാന്‍.. പക്ഷെ സ്വന്തം നാട്ടിലെ സീറ്റ് കോണ്‍ഗ്രസിന്റെ കൈയില്‍; അമിത് ഷാക്ക് അഭിമാനപോരാട്ടം

3

ഹര്‍ജി സമര്‍പ്പിച്ച ജീതേന്ദ്ര ത്യാഗി മുന്‍പ് സയ്യിദ് വസീം റിസ്വി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഷിയാ വഖഫ് ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. മുസ്ലീം ലീഗിനേയും എ ഐ എം ഐ എമ്മിനേയും വിലക്കണം എന്നും അവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്നുമാണ് ജീതേന്ദ്ര ത്യാഗിയുടെ ആവശ്യം. ഹര്‍ജിയില്‍ മുസ്ലീം ലീഗ്, എഐഎംഐഎം എന്നി പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?

4

ചന്ദ്രക്കലയും നക്ഷത്രങ്ങളും ഉള്ള കൊടിയുള്ള പാര്‍ട്ടികളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതപരമായ അര്‍ത്ഥമുള്ള പേരുകള്‍ ഉണ്ടാകരുത്. മതപരമായ പേരുള്ള ഒരു പാര്‍ട്ടി വോട്ട് തേടുകയാണെങ്കില്‍ അത് ആര്‍പി നിയമത്തിന്റെയും മതേതരത്വത്തിന്റെയും ലംഘനമാകും എന്നാണ് ജീതേന്ദ്ര ത്യാഗിയുടെ വാദം. മുസ്ലീം ലീഗിന് കേരളത്തില്‍ എം പിമാരും എം എല്‍ എമാരും ഉണ്ട്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

5

കൂടാതെ രാജ്യത്തെ കെട്ടിടങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുകളില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗിന് സമാനമായ ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച പതാകകള്‍ ഉയര്‍ത്തുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ ഇത്തരം പതാകകള്‍ ഉയര്‍ത്തുന്നത് തികച്ചും ശിക്ഷാര്‍ഹമാണ് എന്നും ഹരിത പശ്ചാത്തലത്തിലുള്ള ചന്ദ്രക്കലയും നക്ഷത്രവും ഒരിക്കലും ഒരു ഇസ്ലാമിക ആചാരത്തിന്റെ ഭാഗമായിട്ടില്ല എന്നും അദ്ദേഹം വാദിച്ചു.

English summary
We cannot ban the Muslim League and AIMIM says Election Commission to the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X