കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വാക്ക് മാറ്റി.. കോണ്‍ഗ്രസ് മുക്ത് ഭാരത് വേണ്ട.. എന്താണ് സോഫ്റ്റ് കോര്‍ണറിന് പിന്നില്‍?

  • By Muralidharan
Google Oneindia Malayalam News

കോണ്‍ഗ്രസ് മുക്ത് ഭാരതം അഥവാ കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ - ഇതായിരുന്നു ബി ജെ പിയുടെ മുദ്രാവാക്യം. ഈ മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി ജെ പി 2014 ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. റെക്കോര്‍ഡ്് ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. പിന്നാലെ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ തുടച്ച് നീക്കാനും ബി ജെ പിക്ക് കഴിഞ്ഞു. ഇതിനിടെ ബി ജെ പി തോറ്റുപോയ ദില്ലിയിലും ബിഹാറിലും പോലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് പറ്റിയതുമില്ല.

bjp

എന്നാല്‍ ഇപ്പോള്‍ ബി ജെ പി നയം മാറ്റുകയാണ്. തങ്ങളുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത് ഭാരത് അല്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും വേണം. പ്രധാന പ്രതിപക്ഷ കക്ഷിയായി. എങ്കിലേ രാജ്യത്തെ ജനാധിപത്യം ശക്തമായി നിലനില്‍ക്കൂ. എന്തുകൊണ്ടാണ് ബി ജെ പി നയം മാറ്റുന്നത്. ജി എസ് ടി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ടുള്ള സോഫ്റ്റ് കോര്‍ണറാണോ ഇത്. സംശയം ന്യായമാണ്. എന്നാല്‍ അതല്ല കാര്യം.

<strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!</strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന കാംപെയ്ന്‍ നടത്തുന്നതായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇത് സര്‍ക്കാരിന്റെ അജണ്ടയാണ്. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ഞങ്ങള്‍ 131 വര്‍ഷത്തെ ചരിത്രമുള്ള പാര്‍ട്ടിയാണ്. പല യുദ്ധങ്ങളും നയിച്ചവരാണ്. കോണ്‍ഗ്രസ് മുക്ത് ഭാരതം എന്നൊന്ന് ഉണ്ടാകില്ല - ശര്‍മ പറഞ്ഞു.

venkaiah-naidu

ആനന്ദ് ശര്‍മയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ബി ജെ പിക്ക് കോണ്‍ഗ്രസ് മുക്ത് ഭാരതം എന്നൊരു ലക്ഷ്യമില്ല എന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞത്. അതേസമയം ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് ശ്രമിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
In a dramatic U-turn, Union minister M. Venkaiah Naidu on Thursday said the BJP does not want a "Congress-mukht Bharat" but wants it as the main opposition party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X