കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: പോത്തിനെ കൊണ്ടുപോയ ആറു പേരെ മര്‍ദ്ദിച്ചത് എഴുപതോളം ഗോരക്ഷാ ഗുണ്ടകള്‍!!!

മരിച്ചുപോകുമെന്നു പോലും വിചാരിച്ചെന്ന് മര്‍ദ്ദനമേറ്റവര്‍

  • By Anoopa
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ പോത്തിനെ കൊണ്ടുപോയ ആറു പേരെ മര്‍ദ്ദിച്ചത് എഴുപതോളം ഗോരക്ഷാ ഗുണ്ടകളെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രിയാണ് അനധികൃതമായി കന്നുകാലികളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തിയത്. മരിച്ചുപോകുമെന്നു പോലും വിചാരിച്ചെന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു. 30 വര്‍ഷമായി തങ്ങള്‍ ഈ തൊഴില്‍ ചെയ്യുകയാണെന്നും ഇതുവരെ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ വാഹനത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നതെന്നാണ് മര്‍ദ്ദനമേറ്റ ശീന്‍ പറയുന്നത്. 25 കാരനായ ശൗകീനെ കെട്ടിയിട്ടാണ് സംഘം മര്‍ദ്ദിച്ചത്. ആക്രമിച്ച സംഘത്തില്‍ എഴുപതോളം പേര്‍ ഉണ്ടായിരുന്നുവെന്നും ശൗകീന്‍ പറയുന്നു. പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്.

cow-beef

വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.കന്നുകാലികളുമായി വന്ന വാഹനത്തിനു നേരെ കല്ലെറിയുകയും തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അതിലുണ്ടായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു.സംഭവത്തിനു പിന്നില്‍ പ്രദേശവാസികള്‍ തന്നെയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ഹരിയാന സ്വദേശിയായ ജൂനൈദിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ട്രെയിനില്‍ കൊല്ലപ്പെടത്തിയതിനു പിന്നാലെയായിരുന്നു പശുവിന്റെ പേരിലുള്ള കൊലപാതകങ്ങല്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷവും ഇത്തരം സംഭവങ്ങള്‍ തുടര്‍കഥകളാകുകയാണ്.

English summary
Cattle traders were beaten up by Gorakshakas in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X