കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വർഷത്തിനിടെ കാണാത്ത മഹാമാരി, കൊവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: അദ്യശ്യനും രൂപം മാറിക്കൊണ്ടിരിക്കുന്നതുമായി കൊവിഡ് എന്ന ശത്രുവിന് എതിരെ രാജ്യം പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ രാജ്യം കാണാത്ത മഹാമാരിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

വാക്‌സിന്‍ ആണ് കൊവിഡിന് എതിരെയുളള കവചമെന്ന് മോദി പറഞ്ഞു. ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് ആകുമായിരുന്നു അവസ്ഥയെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇതുവരെ രാജ്യത്ത് 23 കോടി വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. പ്രതീക്ഷിക്കാത്ത തരത്തില്‍ ആണ് രാജ്യത്ത് ഓക്‌സിജന് ആവശ്യം വന്നത് ഓക്‌സിജന്‍ എത്തിക്കാനുളള അടിയന്തര നടപടികള്‍ എടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

covid

കൊവിഡ് രണ്ടാം തരംഗത്തെ രാജ്യം ഇപ്പോഴും നേരിടുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. യുദ്ധകാല അടിസ്ഥാനത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ സജ്ജമാക്കിയെന്നും മോദി കൂ്ട്ടിച്ചേര്‍ത്തു. രാജ്യത്തിന് ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മെഡിക്കല്‍ വാക്‌സിന്‍ എത്തിക്കാനുളള ശ്രമം സര്‍ക്കാര്‍ നടത്തി.

ലോകരാജ്യങ്ങളുടെ വാക്‌സിന്‍ ഉത്പാദനക്ഷമത എന്നത് ലോകത്തിന് ആവശ്യമുളള വാക്‌സിന്റെ അളവുമായി തട്ടിച്ച് നോക്കുമ്പോള്‍ ചെറുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ വാക്‌സിനേഷന്‍ കവറേജ് 60 ശതമാനം ആയിരുന്നു. മിഷന്‍ ഇന്ദ്രധനുഷ് വഴി നമ്മള്‍ ശേഷി ഉയര്‍ത്തി. ഇപ്പോള്‍ വാക്‌സിന്‍ കവറേജ് 90 ശതമാനം ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 23 കോടി വാക്‌സിന്‍ ആണ് വിതരണം ചെയ്തിരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഇ ശ്രീധരൻ കേന്ദ്രമന്ത്രി ആകുന്നു

English summary
We will continue the fight against Covid19, Says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X