പോരാടുന്നത് ഈ രാജ്യത്തെ ഓരോ പൗരനുവേണ്ടി; നമുക്ക് 52 എംപിമാരുണ്ട്, പോരാടണമെന്ന് എംപിമാരോട് രാഹുൽ!
ദില്ലി: നമുക്ക് 52 എംപിമാരുണ്ടെന്നും പാർലമെന്റിൽ ഓരോ ദിവസവും ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
നാലാഞ്ചിറ ബഥനി നവജീവൻ ഫിസിയോതെറാപ്പി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 40 ഓളം പെൺകുട്ടികൾ ചികിത്സതേടി!
ശനിയാഴ്ച രാവിലെ ചേര്‍ന്ന യോഗം പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍നിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെകാണുന്നത്.
പഴയമുഖങ്ങള്‍ ഇവിടെ ഉണ്ട് എന്നതിനാലും അവര്‍ ആശയപരമായി നമ്മോടൊപ്പമാണെന്നതും തന്നെ സന്തോഷിപ്പിക്കുന്നതായും രാഹുല്‍ യോഗത്തില്‍ വ്യക്തമാക്കി. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മൾ പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മൾ പോരാടുന്നതെന്ന് രാഹുൽ വ്യക്തമാക്കി.
അതേസമയം ത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 11 എം.എല്‍.എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് യുപിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ബൂത്ത് തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം.