കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ അഹിംസയെക്കുറിച്ച് സംസാരിക്കും, പക്ഷെ കൈയിലൊരു വടിയുണ്ടാകും: മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരബിന്ദോയുടെയും സ്വപ്നമായ ഇന്ത്യ, 10 അല്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ഹരിദ്വാറില്‍ സന്യാസിമാരെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ഇന്ത്യ അഹിംസയെ കുറിച്ച് സംസാരിക്കും എന്നും പക്ഷേ വടിയും വഹിക്കുമെന്നും അതിന് കാരണം ലോകം ശക്തിയെ മാത്രമേ മനസ്സിലാക്കൂ എന്ന തത്വമാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

''നിങ്ങള്‍ 20-25 വര്‍ഷത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍, ഞാന്‍ പറയുന്നത് 10-15 വര്‍ഷമാണ്. ആ കാലഘട്ടത്തില്‍, സ്വാമി വിവേകാനന്ദനും മഹര്‍ഷി അരബിന്ദോയും സങ്കല്‍പ്പിച്ച ഇന്ത്യയെ നമ്മള്‍ കാണും,' ബുധനാഴ്ച നടന്ന ചടങ്ങില്‍ മോഹന്‍ ഭഗവത് പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ ഒരുമിച്ച് നടന്നാല്‍ സമൂഹത്തിന് അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങിക്കുന്നവരെല്ലാം സങ്കികളല്ല; സുരേഷ് ഗോപിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങിക്കുന്നവരെല്ലാം സങ്കികളല്ല; സുരേഷ് ഗോപിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

1

എല്ലാം ഒറ്റയടിക്ക് നേടാനാവില്ല. എനിക്ക് അധികാരമില്ല. അത് ആളുകളോടൊപ്പമാണ്. അവര്‍ക്ക് നിയന്ത്രണമുണ്ട്. അവര്‍ തയ്യാറാകുമ്പോള്‍, എല്ലാവരുടെയും സ്വഭാവം മാറുന്നു. ഞങ്ങള്‍ അവരെ തയ്യാറാക്കുകയാണ്. നിങ്ങളും അതു ചെയ്യുക. ഭയമില്ലാതെ ഞങ്ങള്‍ ഒരുമിച്ച് മാതൃകയായി നടക്കും. അഹിംസയെക്കുറിച്ച് സംസാരിക്കും, പക്ഷേ ഞങ്ങള്‍ വടിയുമായി നടക്കും. ആ വടി ഭാരമുള്ള ഒന്നായിരിക്കും, മോഹന്‍ ഭാഗവത് പറഞ്ഞു. ഞങ്ങള്‍ക്ക് ആരുമായും വിരോധമോ ശത്രുതയോ ഇല്ല. ലോകം ശക്തിയെ മാത്രമേ മനസ്സിലാക്കൂ.

2

നമുക്ക് ശക്തി ഉണ്ടായിരിക്കണം, അത് ദൃശ്യമാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു രാഷ്ട്രം സനാതന ധര്‍മ്മമല്ലാതെ മറ്റൊന്നും അല്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. മതത്തിന്റെ ലക്ഷ്യങ്ങളാണ് ഇന്ത്യയുടെ ലക്ഷ്യങ്ങള്‍. മതം ഇന്ത്യയുടെ ജീവനാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. മതത്തിന്റെ പുരോഗതിയില്ലാതെ ഇന്ത്യയുടെ പുരോഗതി സാധ്യമല്ല. സനാതന ധര്‍മ്മം ഹിന്ദു രാഷ്ട്രം മാത്രമാണ്. ഇന്ത്യയുടെ പുരോഗതി ഉറപ്പാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ പുരോഗതിയുടെ പ്രയാണം ആരംഭിച്ചെന്നും ഇത് ഇപ്പോള്‍ നിര്‍ത്താനാകില്ലെന്നും ആര്‍ എസ് എസ് മേധാവി പറഞ്ഞു.

3

ഇത് തടയാന്‍ ആഗ്രഹിക്കുന്നവരെ ഒന്നുകില്‍ നീക്കം ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്യും, പക്ഷേ ഇന്ത്യ നിര്‍ത്തില്ല, മോഹന്‍ ഭഗവത് പറഞ്ഞു. ഇപ്പോള്‍ ആക്സിലറേറ്ററുള്ളതും എന്നാല്‍ ബ്രേക്കില്ലാത്തതുമായ ഒരു വാഹനം നീങ്ങുകയാണ്. അതിനിടയില്‍ ആരും വരരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍, വന്ന് ഞങ്ങളോടൊപ്പം ഇരിക്കുക അല്ലെങ്കില്‍ സ്റ്റേഷനില്‍ നില്‍ക്കുക എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം തിട്ടപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വൈവിധ്യം നാം സ്വാംശീകരിച്ചതുകൊണ്ടാണ്.

4

നമ്മുടെ വൈവിധ്യങ്ങളും പാരമ്പര്യങ്ങളും ഞങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചു. എന്നാല്‍ വൈവിധ്യം കാരണം നാം പരസ്പരം വ്യത്യസ്തരല്ലെന്ന് നാം മനസിലാക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ചു നീങ്ങിയാല്‍ 2025 നുള്ളില്‍ നമുക്ക് ലക്ഷ്യത്തിലെത്താം എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നല്ലവരുടെ സംരക്ഷണത്തെക്കുറിച്ച് ഭഗവദ് ഗീതയില്‍ പറയുന്ന ശ്രീകൃഷ്ണന്റെ വാക്കുകള്‍ നാം ഓര്‍ക്കണം. ദുഷ്ടന്മാരെ നശിപ്പിക്കണം എന്നതും നാം മറക്കരുത്. എല്ലാത്തരം ആളുകളെയും ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്.

5

ലോകം, നല്ലതിനെ സ്വാംശീകരിക്കണം, ചെറിയ നന്മകളെ തിരുത്തി വലുതാക്കണം. എന്നാല്‍ ദുഷ്ടനെ തള്ളിക്കളയണം,' അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ലക്ഷ്യം നേടുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഒന്നുകില്‍ അകന്നു പോകും അല്ലെങ്കില്‍ നിലനില്‍ക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

English summary
We will talk about non-violence, but have a stick in hand says Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X