ഡൽഹിയിൽ രണ്ടാം ദിവസവും കനത്ത പൊടിക്കാറ്റ്; 15ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു..
ഡൽഹി: ഡൽഹിയിൽ വൻ പൊടിക്കാറ്റ് കാരണം വെള്ളിയാഴ്ച വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ 15 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. " ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ കാരണം ഡൽഹി എയർപോർട്ടിലെ ചില ഫ്ലൈറ്റുകളെ ബാധിച്ചു. ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നു " എയർപോർട്ട് ഓപ്പറേറ്റർ DIAL 7:15 ന് X-ൽ പോസ്റ്റ് ചെയ്തു.
പൊടിക്കാറ്റ് കാരണം ടേക്ക് ഓഫുകളേയും ലാൻഡിംഗുകളേയും ബാധിച്ചതായി ഇൻഡിഗോ സ്ഥിരീകരിച്ചു. ഇത് വിമാന ഗതാഗത തിരക്കിനിടയിൽ കാലതാമസത്തിനും വഴിതിരിച്ചുവിടലിനും കാരണമാകുന്നു. വരും മണിക്കൂറുകളിലെ പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഐ എം ഡിയുടെ അലർട്ടിൽ പറയുന്നു.

അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയിലും എൻ സി ആറിലും മുഴുവനായും പൊടിക്കാറ്റ്/ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ( മണിക്കൂറിൽ 40 - 60 കിലോ മീറ്റർ വേഗതയിലുള്ള കാറ്റ് ) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐ എം ഡി മുന്നറിയിപ്പ്.
തുടർച്ചയായ രണ്ടാം ദിവസവും പൊടിക്കാറ്റ് വീശിയടിച്ചു, വ്യാഴാഴ്ചയും ഡൽഹി എൻ സി ആറിൽ നേരിയ മഴയും കുറഞ്ഞ താപനിലയും അനുഭവപ്പെട്ടു. ഏപ്രിൽ 9 നും 11 നും ഇടയിൽ തലസ്ഥാനത്ത് മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് ഐ എം ഡി പ്രവചനത്തിൽ പറഞ്ഞിരുന്നു.
ഡൽഹിയിലെ രണ്ട് കാലാവസ്ഥ സ്റ്റേഷനുകൾ - റിഡ്ജ് അയാനഗർ - വ്യാഴാഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് തരംഗം രേഖപ്പെടുത്തിയപ്പോൾ വെള്ളിയാഴ്ച നഗരത്തിലെ എല്ലാ നിരീക്ഷണ സ്റ്റേഷനുകളിലും 40 ഡിഗ്രിക്ക് താഴെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
നേരത്തെ വ്യാഴാഴ്ചയും പൊടിക്കാറ്റും തുടർന്ന് പെട്ടെന്നുള്ള മഴയും പെയ്തു. ഇത് ഒരു മണിക്കൂറിനുള്ളിൽ താപനിലയിൽ കുത്തനെ ഇടിവുണ്ടാവുകയും കുതിച്ചുയരുന്ന ചൂടിൽ നിന്ന് ആശ്വാസമേകുകയും ചെയ്തു, ശനിയാഴ്ച ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ എംഡി പ്രവചിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രിയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്.
ബുധനാഴ്ച തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ ഉഷ്ണതരംഗം തുടർന്നു, മെർക്കുറി 40.5 ഡിഗ്രി സെൽഷ്യസായി ഉയർന്നു












Click it and Unblock the Notifications