കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മുതൽ ചൂട് കുറയും: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ !

Google Oneindia Malayalam News

ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഉഷ്ണ തരംഗം കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഡൽഹി, വടക്കു - പടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണ തരംഗം കുറഞ്ഞേക്കും. നാളെ മുതൽ ആകും ചൂട് കുറയുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചു.

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതായും ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

heat

ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്, കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ എന്നിവിടങ്ങളിൽ ആയിരിക്കും ഈ മാറ്റങ്ങൾ ഉണ്ടാവുക. ഇത് ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പൊള്ളുന്ന ചൂടിൽ നിന്ന് കുറച്ച് ആശ്വാസം നൽകിയേക്കും.

അതേസമയം, മെയ് 3 മുതൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് കുറയുമെന്ന് ഐ എം ഡി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിൽ വലിയ രീതിയിൽ ഉള്ള ചൂടാണ് അനുഭവപ്പെടുന്നത്. തുച്ഛമായ മഴയുടെ അഭാവമാണ് ഈ ശക്തമായ ഉഷ്ണ തരംഗത്തിന് കാരണം.

 'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം 'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം

വടക്കു - പടിഞ്ഞാറൻ മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ 122 വർഷത്തിനിടയിലെ ഏറ്റവും വലിയ ചൂട് ഏപ്രിലിൽ രേഖപ്പെടുത്തി. പരമാവധി താപനില യഥാക്രമം 35.9 ഡിഗ്രി സെൽഷ്യസും 37.78 ഡിഗ്രി സെൽഷ്യസും വരെ റിപ്പോർട്ട് ചെയ്തു.
അതേസമയം, വടക്കു - പടിഞ്ഞാറൻ മേഖലയിൽ 2010 ഏപ്രിലിൽ ശരാശരി പരമാവധി താപനില 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, 1973 - ൽ മധ്യ മേഖലയിലെ റെക്കോർഡ് ചെയ്ത താപനില 37.75 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

എന്നാൽ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മെയ് മാസത്തിൽ സാധാരണയോ അതിലധികമോ മഴപെയ്യാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്കു - പടിഞ്ഞാറൻ, വടക്കു - കിഴക്കൻ മേഖലകളിലെ ചില ഭാഗങ്ങളിലും തെക്കു - കിഴക്കൻ ഉപദ്വീപിലെ ചില ഭാഗങ്ങളിലും ഒഴികെ നല്ല മഴ ലഭിച്ചേക്കും. ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം (ഐ എം ഡി) മേധാവി ഡോ മൃത്യുഞ്ജയ് മൊഹപത്ര ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
weather updates: IMD said, Heatwave is likely to decrease Delhi, northwest and central India from Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X