കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി; തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ക്ഡൗൺ തുടരും
ബംഗളൂരു; വാരാന്ത്യ കർഫ്യൂ ഒഴിവാക്കി കർണാടക. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തിരുമാനം. അതേസമയം രാത്രി കർഫ്യൂ നിലനിർത്തും. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രം പ്രവേശനമെന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടില്ല.
കുട്ടികൾക്കിടയിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ബെംഗളൂരു അർബനിലെ സ്‌കൂളുകളും 10, 11 ക്ലാസുകളും അടച്ചിടൽ തുടരും. വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ കർഫ്യൂ ഒഴിവാക്കാൻ തിരുമാനമായത്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് 5 ശതമാനം കടന്നാൽ വീണ്ടും കർഫ്യൂ ഏർപ്പെടപത്തു. അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.

2.93 ലക്ഷം സജീവ കേസുകളുണ്ട്. ഇവരിൽ 2.86 ലക്ഷം പേർ വീടുകളിൽ ഐസോലേഷനിൽ കഴിയുകയാണ്. ആകെ, 5,343 പേർ ആശുപത്രിയിലുണ്ട്, 340 പേർ ഐസിയുവിലും 127 പേർ വെന്റിലേറ്റോയിആകെ, 5,343 പേർ ആശുപത്രിയിലുണ്ട്, 340 പേർ ഐസിയുവിലും 127 പേർ വെന്റിലേറ്ററിന്റെ സഹായത്തിലുമാണ് കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്നുവന്ന ഒരു അഭിപ്രായം. കൂടുതൽ കേസുകൾ ഉള്ളതിനാൽ ബെംഗളൂരുവിന് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ചിലർ വാദിച്ചു. പക്ഷേ, വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ വേണ്ടെന്നാണ് യോഗത്തിലെ തിരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകൾ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. 3 മുതൽ 5 കുട്ടികളിൽ രോഗം സ്ഥിരീകരിച്ചാൽ മൂന്ന് ദിവസത്തേക്ക് ഒരു സ്കൂൾ അടച്ചിടാൻ പ്രാദേശിക അധികൃതർക്ക് തിരുമാനിക്കാം. 25-30 കുട്ടികൾ പോസിറ്റീവായാൽ ഏഴ് ദിവസത്തേക്ക് സ്‌കൂൾ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. നിലവിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.94 ശതമാനമാണ്, അതേസമയം കുട്ടികളിൽ ഇത് 8 ശതമാനമാണ്.5.33 ലക്ഷം ടെസ്റ്റുകളിൽ, 6-15 വയസ് പ്രായമുള്ള കുട്ടികളുടെ പോസിറ്റീവ് നിരക്ക് 5.94 ശതമാനമാണ്.ഈ പ്രായത്തിലുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമുള്ള ആറ് ജില്ലകളാണ് ഉളളത്. മറ്റ് ജില്ലകളിൽ 5 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്,മന്ത്രി അറിയിച്ചു.
അതിനിടെ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തുടരും.അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ജനവരി 9 മുതലാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ രാത്രി 10 മുതൽ 5 വരെ രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ ഡാറ്റ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ 28,561 പുതിയ കേസുകളും 39 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. തലസ്ഥാന നഗരമായ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഉള്ളത്, കോയമ്പത്തൂരിൽ 3,390, ചെങ്കൽപേട്ട് 2,196 എന്നിങ്ങനെയാണ് കേസുകൾ.
Recommended Video
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വ്യാഴാഴ്ചയും 3 ലക്ഷത്തിൽ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,47,254 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 20,18,825 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.23 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,51,777 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,60,58,806 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.50ശതമാനമാണ്പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 16.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 17.94 ശതമാനമാണ്.












Click it and Unblock the Notifications