ബംഗാളിൽ ഇതുവരെ 36 ശതമാനം പോളിങ്, അസമിൽ 26 ശതമാനം; പ്രതീക്ഷയോടെ മുന്നണികൾ
11 മണി വരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 36.09 ശതമാനം പോളിങ്ങും അസമിൽ 26 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട പോളിങ് തുടരുന്നു. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ് പശ്ചിമാ ബംഗാളിലും അസമിലും രേഖപ്പെടുത്തിയിരിക്കുന്നത്. 11 മണി വരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 36.09 ശതമാനം പോളിങ്ങും അസമിൽ 26 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും കേന്ദ്രം ഭരിക്കുന്ന ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നയിടങ്ങളാണ്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

പശ്ചിമ ബംഗാളിൽ ആദ്യ മണിക്കൂറുകളിൽ പോളിങ് വളരെ കുറവായിരുന്നെങ്കിലും ഒൻപത് മണിക്ക് ശേഷം കൃത്യമായ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. പുരുലിയ, ബങ്കുര, ഝാർഗ്രാം, പൂർബ മെഡിനിപൂർ, പാഷിം മെഡിനിപൂർ എന്നിങ്ങനെ അഞ്ച് ജില്ലകളിലായി 30 മണ്ഡലങ്ങളിലാണ് ഇന്ന് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 191 സ്ഥാനാർഥികളാണ് ഈ മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്.
126 മണ്ഡലങ്ങളുള്ള അസമിൽ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 47 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തും. ഭരണ കക്ഷിയായ ബിജെപി-എജിപി സഖ്യവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസാഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും പുതിയതായി രൂപീകരിക്കപ്പെട്ട അസം ജതിയ പരിഷത്ത് അഥവ എജെപിയും പലയിടങ്ങളിലും നിർണായക സാനിധ്യമാകുന്നതോടെ ത്രികോണ മത്സരത്തിനും വഴിയൊരുങ്ങും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 35ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്‍ പ്രതികരിച്ചു. ബംഗാളിന്റെ മകള്‍ ബംഗാളിന്റെ വഞ്ചകനെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തുമെന്നും ഒബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
തുടർച്ചയായ മൂന്നാം വിജയം തേടിയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് നിർണായക ശക്തിയായി കഴിഞ്ഞ ബിജെപി തന്നെയാണ് തൃണമൂലിന്റെ പ്രധാന എതിരാളി. അതേസമയം കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സംയുക്ത മോർച്ചയും പല മണ്ഡലങ്ങളിലും പോരാട്ടം ത്രികോണ മത്സരത്തിലേക്ക് എത്തിക്കും.
അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പുരോഗമിക്കുമ്പോൾ ജനവിധി തേടുന്നത് നിരവിധി പ്രമുഖരാണ്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥന കോൺഗ്രസ് അധ്യക്ഷൻ റിപിൻ ബോറ, നിലവിലെ നിയമസഭയിൽ സ്‌പീക്കറായിരിക്കുന്ന ഹിതേന്ദ്രാനന്ദ് ഗോസ്വാമി എന്നിങ്ങനെ നിരവധി പ്രമുഖരാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നത്. രഞ്ജിത് ദത്ത, നബ കുമാർ ഡോലി, ജോഗൻ മോഹൻ, തേരഷ് ഗോവാല എന്നിവരും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. നിലവിലെ മന്ത്രിസഭയിൽ അംഗങ്ങളും മുതിർന്ന ബിജെപി നേതാക്കളുമാണ് ഇവർ.












Click it and Unblock the Notifications