കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മൂന്നാം തവണയും തരംഗമായി മമത, 215 സീറ്റില്‍ തൃണമൂലിന്റെ തേരോട്ടം

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിച്ച് മമതാ ബാനര്‍ജി. 215 സീറ്റിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം അന്തിമ ഫലങ്ങള്‍ വരുമ്പോള്‍ ഇതില്‍ ചെറിയ മാറ്റങ്ങളുണ്ടാവും. 292 സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. അതേസമയം അധികാരം പിടിക്കുമെന്ന് പ്രവചിച്ചിരുന്ന ബിജപെി തകര്‍ന്ന് തരിപ്പണമായി. 76 സീറ്റില്‍ അവര്‍ ഒതുങ്ങി. ബംഗാളില്‍ ഭരണം പിടിക്കാന്‍ എല്ലാ സംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടഭങ്ങിയ നേതാക്കളില്‍ ബംഗാളില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചാരണം.

1

വിജയം ഉറപ്പായ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത രംഗത്ത് വന്നു. ബിജെപിയുടെ വക്താവിനെ പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറിയതെന്ന് മമത പറഞ്ഞു. അതേസമയം വിജയ തിളത്തിനിടയിലും നന്ദിഗ്രാമില്‍ മമത തോറ്റത് തൃണണൂലിന് ക്ഷീണമാണ്. 1500 വോട്ടുകളുടെ ചെറിയ തോല്‍വിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവര്‍ വഴങ്ങിയത്. അതേസമയം ഏതെങ്കിലും ഒരു സീറ്റില്‍ നേതാക്കളെ രാജിവെപ്പിച്ച് മത്സരത്തെ നേരിട്ട് നിയമസഭയിലെത്താനായിരിക്കും മമതയുടെ പ്ലാന്‍. സത്യപ്രതിജ്ഞ ചെയ്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലായിരുന്നെങ്കില്‍ 50 സീറ്റിന് മുകളിലേക്ക് ബിജെപി ഉയരില്ലായിരുന്നുവെന്നും മമത പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ജയത്തില്‍ മമതയെ അഭിനന്ദിച്ചു. ബംഗാള്‍ സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലും അതേ പോലെ ബംഗാളിലുമാണ് ബിജെപി വലിയ തിരിച്ചടി നേരിട്ടത്. നന്ദിഗ്രാമിനെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് എല്ലാ പോരാട്ടങ്ങള്‍ക്കും ത്യാഗം അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. ബിജെപി വൃത്തിക്കെട്ട രാഷ്ട്രീയം കളിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ബംഗാളിനെ രക്ഷിച്ചു. അതില്‍ അഭിമാനം കൊള്ളുന്നതായും മമത പറഞ്ഞു.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തൃണമൂലിന്റെ മുഖ്യമന്ത്രി പരാജയപ്പെട്ടു..അപ്രതീക്ഷിതം

അതേസമയം നന്ദിഗ്രാമിലെ തട്ടിപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും മമത പറഞ്ഞു. സുവേന്ദു അധികാരിക്കെതിരെ 1200 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത ജയിച്ചുവെന്നായിരുന്നു വൈകീട്ട് വന്ന വിവരങ്ങള്‍. പിന്നീട് 1622 വോട്ടിന് സുവേന്ദു ജയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നന്ദിഗ്രാമിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു തൃണമൂല്‍ പറഞ്ഞത്. ഇതിന് ശേഷമാണ് കോടതിയെ സമീപിക്കുമെന്ന് മമത അറിയിച്ചത്. ബംഗാള്‍ ഇന്ത്യയെ രക്ഷിച്ചുവെന്നായിരുന്നു മമതയുടെ പ്രതികരണം. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ സത്യപ്രതിജ്ഞ ചടങ്ങുണ്ടാവില്ലെന്നും മമത പറഞ്ഞു.

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
West bengal Election Results 2021: trinamool congress win 215 seat in bengal and retain power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X