കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ തിരഞ്ഞെടുപ്പ്: പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് തൃണമൂൽ എംപിമാരുടെ സംഘം

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരാതികളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പത്ത് പേരടങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘം കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചില ഗൗരവകരമായ പരാതികള്‍ ലോക്‌സഭാ എംപി സുധീപ് ബന്ദോപാധ്യായ, രാജ്യസഭാ എംപി ഡെറിക് ഒബ്രിയാന്‍ എന്നിവര്‍ നയിച്ച എംപിമാരുടെ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഉച്ചയ്ക്ക് 12 മണിയോടെയാണ് തൃണമൂല്‍ എംപിമാരുടെ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളില്‍ അതാത് പ്രദേശത്തുളള പോളിംഗ് ഏജന്റുമാരെ നിയോഗിക്കണം എന്നും അല്ലാതെ ഏതെങ്കിലും പാര്‍ട്ടി തീരുമാനിക്കുന്ന പോലെ ആകരുത് എന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

WB

പോളിംഗ് ഏജന്റുമാര്‍ അതത് പ്രദേശങ്ങളില്‍ ഉളളവരായിരിക്കണം. എന്നാല്‍ പാര്‍ട്ടിക്ക് താല്‍പര്യം ഉളള ആളുകളെ ഏജന്റുമാരായി നിയോഗിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടതായി തൃണമൂല്‍ നേതാക്കള്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ ഉടനീളം വോട്ടിംഗ് മെഷിന്‍ ക്രമക്കേട് നടക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന നിര്‍ണായക മണ്ഡലങ്ങളായ ബാങ്കുര, വെസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, പുരുളിയ അടക്കുളള മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി തൃണമൂല്‍ ആരോപിക്കുന്നു. പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തുകളില്‍ കയറുന്നതായും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. കാന്തി ദക്ഷിണ്‍, കാന്തി ഉത്തര്‍ മണ്ഡലങ്ങളില്‍ 5 മിനിറ്റിനിടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയ വിഷയവും തൃണമൂല്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Election 2021-തവനൂരിൽ അതിശക്തമായ പോരാട്ടം | Oneindia Malayalam

English summary
West Bengal Assembly Election 2021: Trinamool Congress leaders delegation met Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X