കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ഭായ് ഭായ്; സഹകരണത്തിന് പച്ചകൊടി വീശി കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചങ്ങാത്തമാവാംമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയുടെ തീരുമാനത്തിന് കോണ്‍ഗ്രസിന്റെ പച്ചകൊടി. ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജനാധിപത്യ ശക്തികളെയെല്ലാം സഹകരണത്തിന് ക്ഷണിക്കുന്നുവെന്ന്പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ വ്യക്തമാക്കിയത്.

CPM Congress Alliance

ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിസിസി അധ്യക്ഷന്‍ സിപിഎം പുറത്തിറക്കിയതുപോലുള്ള പ്രസ്താവനയുമായി രംഗത്ത് വന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ മമതയെ താഴെ ഇറക്കാന്‍ വിശാല മതേതര-ജനാധിപത്യ സഖ്യത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

നീക്കുപോക്കുകളെ കുറിച്ച് പശ്ചിമ ബംഗാള്‍ ഘടകം തീരുമാനിക്കും. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായസഖ്യം ആവശ്യമാണെന്ന് സിപിഎം ബംഗാള്‍ ഘടകം നേതൃത്തതോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ കേരള ഘടകം ഇതിനെ എതിര്‍ത്തതിനാല്‍ സഖ്യമല്ലാതെ പ്രാദേശിക നീക്കുപോക്ക് ആകാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

English summary
The Congress party formally called the Communist Party of India (Marxist) and all other democratic and secular parties to form an alliance in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X