Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; മമത മന്ത്രിസഭയിലെ രണ്ടാമന്‍... 20 കോടി കണ്ടെത്തിയ പിന്നാലെ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തു. മന്ത്രിയുടെ അടുത്ത അനുയായിയില്‍ നിന്ന് 20 കോടി രൂപ കണ്ടെത്തിയ പിന്നാലെയാണ് അറസ്റ്റ്. അധ്യാപക നിയമന വിവാദത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള കേസാണ് മന്ത്രിക്കെതിരെ ഇഡി രജസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടുതല്‍ കേസുകള്‍ പാര്‍ഥ ചാറ്റര്‍ജിക്കെതിരെ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമത സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കമാണ് കേന്ദ്ര ഏജന്‍സി നടത്തിയിരിക്കുന്നത്. മമതയും പാര്‍ഥ ചാറ്റര്‍ജിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച ബിജെപി നേതാക്കള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

p

ബംഗാളിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് പാര്‍ഥ ചാറ്റര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ സ്വാധീനമുള്ള മന്ത്രിയുമാണ്. വാണിജ്യ-വ്യവസായ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിന് നല്‍കിയിരുന്നു. ഈ വേളയിലാണ് അഴിമതി നടന്നത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. പാര്‍ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം 20 കോടി രൂപ കണ്ടെടുത്തിരുന്നു. 20 മൊബൈല്‍ ഫോണും ലഭിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയതിന് ശേഷമാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇഡി കസ്റ്റഡിയിലെടുത്തത്. രാത്രി മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം സഹകരിച്ചില്ല. ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി പരിശോധിച്ചു. ശേഷവും ചോദ്യം ചെയ്തു. സഹകരിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയല്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് ഇഡിയുടെ തീരുമാനം. തുടര്‍ന്ന് ചോദ്യം ചെയ്യും. അധ്യാപക നിയമത്തിന് വേണ്ടി ലക്ഷങ്ങളാണ് പലരില്‍ നിന്നും കോഴ വാങ്ങിയിരിക്കുന്നത് എന്നാണ് ഇഡി സംശയിക്കുന്നത്.

കേന്ദ്ര സര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ നിരന്തരം പോരടിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ ജിഎസ്ടി വിഹിതം നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ മമത സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കലഹവും പതിവായിരുന്നു. ഇതിനിടെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പോരിനുള്ള പുതിയ വഴി തുറന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. പുതിയ സാഹചര്യങ്ങളെ മമത എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+