ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം: തൃണമൂലിന്റെ തേരോട്ടം, മറുപടിയില്ലാതെ പ്രതിപക്ഷം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. ഇതുവരെ വോട്ടെണ്ണി കഴിഞ്ഞ ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 73 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസാണ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചായത്ത് സമിതി സീറ്റുകളില്‍ 98 ശതമാനവും തൃണമൂലിനാണ് മേല്‍ക്കൈ. 2018 ല്‍ ഗ്രാമപഞ്ചായത്തിലെ 78 ശതമാനം സീറ്റും പഞ്ചായത്ത് സമിതിയിലെ 87 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസാണ് നേടിയത്.
നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ മിഡ്നാപൂര്‍, അലിപുര്‍ദുവാര്‍ തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നാലും 20 ജില്ലാ പരിഷത്തുകളില്‍ ഒന്നുപോലും നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

ആകെയുള്ള 63229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 34359 ഇടത്ത് തൃണമൂല്‍ ഇതിനോടകം വിജയിച്ചിട്ടുണ്ട്. 752 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി ജെ പി 9545 സീറ്റില്‍ വിജയിക്കുകയും 180 സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. 2885 സീറ്റുകളില്‍ വിജയിച്ച സിപിഎം 96 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2498 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. 72 സീറ്റില്‍ ആണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
9278 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 6134 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജയിച്ചിരിക്കുന്നത്. 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 939 സീറ്റുകളില്‍ വിജയിക്കുകയും 149 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. സിപിഎം 165 സീറ്റുകളില്‍ വിജയിച്ചു. 14 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 244 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 7 സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
12 വര്‍ഷത്തെ മമത സര്‍ക്കാരിനെതിരായ ഭരണവിരുദ്ധത, ഭരണകക്ഷി നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകള്‍ തുടങ്ങിയ ഘടകങ്ങളിലൂന്നിയായിരുന്നു പ്രതിപക്ഷം പ്രചരണം നയിച്ചിരുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ വിരുദ്ധ മാനസികാവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു ബി ജെ പിയുടെ പ്രാഥമിക ലക്ഷ്യം.
തൃണമൂലിനും ബിജെപിക്കുമെതിരായ ബദല്‍ എന്ന നിലയിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസും കളത്തിലിറങ്ങിയത്. എന്നാല്‍ മമതാ ബാനര്‍ജിയുടെ ജനകീയ ക്ഷേമ പദ്ധതികളാണ് തൃണമൂലിന് കരുത്തായത്. ഭരണ വിരുദ്ധത ഉണ്ടായിരുന്നെങ്കിലും അത് ഉയര്‍ത്തി പിടിച്ച് വോട്ടര്‍മാരുടെ മനസിളക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചതുമില്ല. മമതക്ക് വോട്ടില്ല എന്ന പ്രതിപക്ഷ പ്രചരണത്തെ മമതയ്ക്ക് വോട്ട് ചെയ്യുക എന്നാക്കി മാറ്റിയതിന് ജനങ്ങളോട് നന്ദി പറയുന്നു എന്നാണ് വിജയത്തിന് പിന്നാലെ തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞത്.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications