
ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; നേതാവും സഹോദരനുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുര്‍ബ മേദിനിപൂര്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ റാലിയുടെ വേദിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് സ്‌ഫോടനമുണ്ടായത്. രാജ്കുമാര്‍ മന്നയെ കൂടാതെ സ്ഫോടനത്തില്‍ മരിച്ചത് ഇയാളുടെ സഹോദരന്‍ ദേബ്കുമാര്‍ മന്നയും ബിശ്വജിത് ഗയേന്‍ എന്നയാളുമാണ്. സ്ഫോടനത്തില്‍ മന്നയുടെ വസതി ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചതായി പൊലീസ് വൃത്തങ്ങളും ഗ്രാമീണരും പറഞ്ഞു.
അഭിഷേക് ബാനര്‍ജി ശനിയാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനിരിക്കുന്നതിന് മുന്‍പാണ് സ്‌ഫോടനം. വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന സ്‌ഫോടനത്തില്‍ ശനിയാഴ്ച രാവിലെ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അഭിഷേക് ബാനര്‍ജിക്കായി വേദിയൊരുക്കിയിരിക്കുന്ന കോണ്ടായി ടൗണില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭൂപതിനഗര്‍ പ്രദേശത്താണ് സംഭവം നടന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും കണ്ടെയ്ന്‍ സബ് ഡിവിഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശക്തമായ സ്‌ഫോടനമാണ് നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഓല മേഞ്ഞ മേല്‍ക്കൂരയുള്ള മണ്‍ വീട് പൊട്ടിത്തെറിച്ചതായും പൊലീസ് അറിയിച്ചു.
കഷ്ടകാലം ഒഴിഞ്ഞു.. ഇന്ന് മുതല്‍ ഭാഗ്യകാലം, ആഗ്രഹിച്ചതെന്തും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍?
സംഭവസ്ഥലത്ത് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘം എത്തിയിട്ടുണ്ട്. അതേസമയം സ്‌ഫോടനത്തിന് ഉത്തരവാദി തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാനത്ത് ബോംബ് നിര്‍മ്മാണ വ്യവസായം മാത്രമാണ് തഴച്ചുവളരുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്നയുടെ വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നും എന്‍ ഐ എയെ കേസ് ഏല്‍പ്പിക്കണം എന്നും ബി ജെ പി ആവശ്യപ്പെട്ടു.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം
ഇത്തരം സംഭവങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അവര്‍ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ് എന്നും നിന്ന് മുതിര്‍ന്ന സി പി ഐ എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ തങ്ങളെ കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന് വളരെ എളുപ്പമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.
സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും അഭിഷേഖ് ബാനര്‍ജിയുടെ റാലി അപകടത്തിലാക്കാന്‍ മന്നയുടെ വീട് ബി ജെ പി ആക്രമിക്കുകയായിരുന്നു എന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.