കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തല്ല, നാല് കേന്ദ്രത്തെ തിരുത്തി ബംഗാൾ, റെഡ്സോണിന്റെ പേരിലുടക്കി കേന്ദ്രവും ബംഗാളും

Google Oneindia Malayalam News

കൊൽക്കത്ത: കേന്ദ്രസർക്കാരിന്റെ പുതിയ കൊറോണ വൈറസ് റെഡ് സോണുകളിൽ തിരുത്തുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാൾ പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാർ കേന്ദ്രസർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് പത്ത് റെഡ് സോണുകളുണ്ടെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നാല് കൊറോണ വൈറസ് റെഡ്സോണുകൾ മാത്രേ സംസ്ഥാനത്ത് ഉള്ളൂവെന്നാണ് ബംഗാൾ സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട്. സംസ്ഥാനത്തെ 23 ജില്ലകളിൽ 10 ജില്ലകളെയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റെഡ്സോണിലുൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസർക്കാർ റെഡ് സോണുകളെ തെറ്റായാണ് വിലയിരുത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുള്ളത്.

കിമ്മിന്റെ ജീവന്‍ അപകടത്തില്‍... തായ്‌വാന്റെ ചാരക്കണ്ണുകള്‍ കണ്ടെത്തി, എല്ലാ രഹസ്യവും അവിടെയുണ്ട്!!കിമ്മിന്റെ ജീവന്‍ അപകടത്തില്‍... തായ്‌വാന്റെ ചാരക്കണ്ണുകള്‍ കണ്ടെത്തി, എല്ലാ രഹസ്യവും അവിടെയുണ്ട്!!

കൊൽക്കത്ത, ഹൌറ, നോർത്ത് 24 പർഗാനാസ്, പുർബ മെഡിനിപൂർ എന്നിവയാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ച് തയ്യാറാക്കിയ പട്ടികയിലുള്ളത്. എന്നാൽ ഇതിനെല്ലാം പുറമേ പാസ്ചിം മെഡിനിപ്പൂർ, ഡാർജിലിംഗ്, ജൽപായ്ഗുരി, മാൽഡ, കലിപോങ്ങ് എന്നിവയെക്കൂടി റെഡ്സോണിലുൾപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ പട്ടിക വെള്ളിയാഴ്ച പുറത്തുവന്നിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ മമതാ സർക്കാരും കേന്ദ്രവും തമ്മിൽ നേരത്തെ തന്നെ ഇടഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ വിവാദത്തിനും വഴിതുറന്നിട്ടുള്ളത്.

mamata-banerjee6-1

പരിശോധനാ കിറ്റുകളുടെ പേരിലും സംസ്ഥാനത്തെ രോഗികളുടെ എണ്ണം സംബന്ധിച്ചും തുറന്ന പോരാണ് മമതയും കേന്ദ്രവും തമ്മിൽ ഉടലെടുത്തത്. കൊറോണ വൈറസ് പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകൾ കേന്ദ്രസർക്കാർ അയയ്ക്കുന്നില്ലെന്നും സംസ്ഥാനങ്ങൾക്ക് നൽകേണ്ട ഫണ്ടിന്റെ കണക്ക് പുറത്തുവിടുന്നില്ലെന്നുമാണ് മമത കേന്ദ്രത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണങ്ങളിൽ ചിലത്. കൊറോണ വൈറസ് പരിശോധനക്കുള്ള ചൈനയിൽ നിന്നെത്തിച്ച കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ ഫലപ്രദമല്ലെന്ന കാര്യം ആദ്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതും ബംഗാൾ സർക്കാർ ആയിരുന്നു. സംസ്ഥാനത്തേക്ക് കേന്ദ്രസംഘത്തെ പരിശോധനയ്ക്ക് അയച്ചതിന്റെ പേരിലായിരുന്നുവീണ്ടും

രാജ്യത്തെ 130 കൊറോണ വൈറസ് റെഡ് സോണുകളുടെ പട്ടികയാണ് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ടത്. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് ദില്ലി, മുംബൈ, ബെംഗളൂരു, ചെന്ന എന്നിവയുൾപ്പെടെ എല്ലാ മെട്രോ നഗരങ്ങളും റെഡ്സോണിലാണുള്ളത്. പുതിയ പട്ടിക പ്രകാരം 356 ഗ്രീൻ സോണുകളും 319 ഓറഞ്ച് സോണുകളുമാണ് രാജ്യത്തുള്ളത്. ഗ്രീൻസോണുകളുടെ എണ്ണം 356ൽ നിന്ന് 319 ആയി കുറയുകയാണ് ചെയ്തത്. അതേ സമയം ഓറഞ്ച് സോണുകളുടെ എണ്ണം 207ൽ നിന്ന് 284 ആയി ഉയരുകയാണ് ചെയ്തത്.

English summary
West Bengal writes letter to Centre on corrected number of Coronavirus redzones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X