മന്ത്രവാദത്തിനിരയായ മൂന്നുവയസുകാരി മരിച്ചു; ശരീരത്തില്‍ 7 സൂചികള്‍ കുത്തിയിറക്കിയ നിലയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ മന്ത്രവാദത്തിനിരയായ മൂന്നുവയസുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ടു. കൊല്‍ത്തക്കയിലെ എസ്‌കെഎംഎം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ജൂലൈ 15നാണ് അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കുട്ടിയുടെ ശരീരത്തില്‍ ഏഴോളം സൂചികള്‍ കുത്തിയിറക്കിയ നിലയിലായിരുന്നെന്ന് സ്‌കാനിങ്ങില്‍ വ്യക്തമായിരുന്നു. എന്നാല്‍, ശാരീരിക അവസ്ഥ മോശമായതിനാല്‍ സൂചികള്‍ പുറത്തെടുക്കാന്‍ ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ന്യുമോണിയ ബാധിച്ച് അവശനിലയിലായതാണ് പെണ്‍കുട്ടി മരിക്കാനിടയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായത്. കുട്ടിയുടെ അമ്മ വീട്ടുജോലി ചെയ്യുന്ന വീട്ടുടമസ്ഥനാണ് കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ശരീരത്തില്‍ ആകെയും സ്വകാര്യ ഭാഗത്തും കുട്ടിക്ക് പരിക്കേറ്റിരുന്നു. ജൂലൈ 18ന് കുട്ടിയുടെ ശരീരത്തിലെ സൂചികള്‍ പുറത്തെടുത്തിരുന്നു. ഇതിനുശേഷം ഒബ്‌സര്‍വേഷനിലിരിക്കെ ന്യുമോണിയ ബാധിക്കുകയായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതിയായ സനാതന്‍ താക്കൂര്‍ ഒളിവിലാണ്.












Click it and Unblock the Notifications