കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ 7 വര്‍ഷം; ഇന്ത്യ എന്ത് നേടി... അക്കമിട്ട് നിരത്തി പി ചിദംബരം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യം കുതിക്കുകയാണോ തകരുകയാണോ ചെയ്തത് എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. സാമ്പത്തിക രംഗത്തും വ്യാവസായിക മേഖലയിലും വന്ന മാറ്റങ്ങളും ചിദംബരം എടുത്തുപറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യം പിന്നോട്ടടിക്കുകയാണുണ്ടായത് എന്നാണ് ചിദംബരം പറയുന്നത്.

c

രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ചുവെന്ന് ചിദംബരം പറയുന്നു. മാത്രമല്ല, വ്യാവസായിക ഉല്‍പാദനം കുറയുകയും ചെയ്തു. രൂപയുടെ മൂല്യം തകരുകയാണ്. ഓഹരി വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. നികുതികള്‍ പലതരത്തില്‍ കൂടി വന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കും കടത്തിലേക്കും കൂപ്പുകുത്തുകയാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംഭവിച്ചതെന്നും ചിദംബരം പറഞ്ഞു.

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുമ്പും ചിദംബരം രംഗത്തുവന്നിരുന്നു. മുന്‍ ധനമന്ത്രി കൂടിയായ ചിദംബരത്തിന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ കൂടി സൂചിപ്പിച്ചുകൊണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75 രൂപ എന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. രാജ്യത്ത് വീണ്ടും കൊറോണ വ്യാപനമുണ്ടാകുന്നു എന്ന വാര്‍ത്തകളില്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. ഇതിന്റെ പ്രതികരണമാണ് ഓഹരി വിപണിയിലടക്കം പ്രതിഫലിക്കുന്നത്.

Recommended Video

cmsvideo
ബംഗ്ലാദേശിന് വേണ്ടി ഞാന്‍ ജയിലില്‍ പോയത്രെ.. ആന തള്ളുമായി മോദി | Oneindia Malayalam

English summary
What a way to end the 7th year of the Modi-led NDA government; P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X