Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് ഇലക്ടറർ ബോണ്ട്? പാർട്ടികൾ നേട്ടമുണ്ടാക്കുമ്പോഴും സുതാര്യത ചോദ്യം ചെയ്യപ്പെടുന്നത് എന്തുകൊണ്ട്?

3355 കോടി രൂപയാണ് ആകെ തിരഞ്ഞെടുപ്പ് ബോണ്ട് വിൽപ്പനയിലൂടെ ലഭിച്ചത്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് വീണ്ടും ചർച്ച വിഷയമാവുകയാണ്. 2019-2020 സാമ്പത്തിക വർഷത്തെ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ബോണ്ടിലെ സൂതാര്യത ഒരിക്കൽകൂടി ജനാധിപത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണ കക്ഷിയായ ബിജെപി വൻ നേട്ടമാണ് തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടക്ടറൽ ബോണ്ടിലേക്ക് വന്ന തുകയുടെ 76 ശതമാനവും ബിജെപിക്ക് ആയിരുന്നു എന്ന് എൻഡിടിവി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    What is Electoral bond? Why is the electoral bond scheme being opposed by transparency activists?

    'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

    1


    ഇലക്ടറൽ ബോണ്ട് കൊണ്ട് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം നേട്ടമുണ്ടാക്കുമ്പോഴും അതിനെതിരെ വലിയൊരു വിഭാഗം സാമൂഹിക പ്രവർത്തകരും ഇതിനെതിരാണ്. രാഷ്ട്രീയ പാർട്ടികൾക്ക് രഹസ്യമായി സംഭവന നൽകാൻ സാധിക്കുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് ബോണ്ട്. മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി 2017ലെ ​ബ​ജ​റ്റി​ലാ​ണ്​ ഇ​ത്​ പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്.​ബി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ൾ വ​ഴി മാ​ത്ര​മാ​ണ്​ വി​ൽ​പ​ന. വാ​ങ്ങു​ന്ന​യാ​ളിന്റെ​യോ പ​ണം മു​ട​ക്കു​ന്ന​യാ​ളി​​ന്റെ​യോ പേ​ര്​ ബോ​ണ്ടി​ലു​ണ്ടാ​കി​ല്ല. അതേസമയം ബോണ്ടിന്റെ ഉടമസ്ഥാൻ അതാത് രാഷ്ട്രീയ പാർട്ടിയായി കണക്കാക്കപ്പെടുന്നു.

    ഇലക്ടറൽ ബോണ്ടുകൾ നൽകുന്ന ദാതാക്കൾക്ക് നൽകുന്ന അജ്ഞാതതയാണ് ഇവിടെ തർക്കവിഷയം. 2017 ലെ ധനകാര്യ നിയമ ഭേദഗതിയിലൂടെ, കേന്ദ്ര സർക്കാർ രാഷ്ട്രീയ പാർട്ടികളെ ഇലക്ടറൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ വർഷവും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർബന്ധമായും സമർപ്പിക്കുന്ന അവരുടെ സംഭാവന റിപ്പോർട്ടുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ അവർ വെളിപ്പെടുത്തേണ്ടതില്ല.

    2

    ഏ​ത്​ രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ പേ​രി​ലാ​ണോ വാ​ങ്ങു​ന്ന​ത്​ അ​വ​ർ​ക്ക്​ 15 ദി​വ​സ​ത്തി​ന​കം അ​ത്​ പ​ണ​മാ​ക്കാനും സാധിക്കും. ബോണ്ടുകൾ 1000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിവയുടെ ഗുണിതങ്ങളിൽ വിൽക്കുന്നു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാത്രമാണ് വിൽക്കാൻ അധികാരമുള്ളത്. ദാതാക്കൾക്ക് അവരുടെ ഇഷ്ടമുള്ള പാർട്ടിക്ക് ബോണ്ടുകൾ വാങ്ങാനും പിന്നീട് സംഭാവന ചെയ്യാനും കഴിയും, അത് പാർട്ടിക്ക് 15 ദിവസത്തിനുള്ളിൽ അതിന്റെ പരിശോധിച്ചുറപ്പിച്ച അക്കൗണ്ട് വഴി പണമെടുക്കാം. ഒരു വ്യക്തിക്കോ കമ്പനിയ്ക്കോ വാങ്ങാൻ കഴിയുന്ന ബോണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല.

    ഇത്തരത്തിൽ പാർട്ടികൾ വാങ്ങാത്ത പണം 15 ദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ നിക്ഷേപിക്കുന്നു. 2018 മാർച്ച് മുതൽ 2021 ജനുവരി വരെ 1534 ഘട്ടങ്ങളിലായി 6534.78 കോടി രൂപയുടെ 12,924 ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി കണക്കുകൾ പറയുന്നു. അതേസമയം ഇലക്ടറൽ ബോണ്ടിന്റെ രഹസ്യ സ്വഭാവത്തിനെതിരെ പ്രതിഷേധവും ശക്തമാണ്. നേ​ര​​ത്തെ, 20,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന തു​ക​യും ന​ൽ​കി​യ​വ​രു​ടെ പേ​രും രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. ബോ​ണ്ട്​ സം​വി​ധാ​ന​ത്തി​ൽ അ​ത്​ വേ​ണ്ട. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിലേക്ക് വരെ കാരണമാകുമെന്നും നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.

    3

    നേരത്തെ 20000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ ലഭിക്കുമ്പോൾ അതാത് ദാതാക്കളുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. അത് വ്യക്തികളായാലും സ്ഥാപനങ്ങളോ സംഘടനകളോ ആയാലും എവിടെ നിന്ന് എന്ന് വ്യക്തമാക്കേണ്ട കടമ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇലക്ടറൽ ബോണ്ട് വഴി അത് മാറുന്നതോടെ സാധാരണ പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സാമൂഹിക പ്രവർത്തർ ചൂണ്ടി കാണിക്കുന്നു. രാഷ്ട്രീയ വർഗത്തെ കൂടുതൽ കണക്കു കൂട്ടാനാവാത്തതാക്കുകയും ചെയ്യുന്നു.

    കൂടാതെ, ഇലക്ടറൽ ബോണ്ടുകൾ പൗരന്മാർക്ക് ഒരു വിശദാംശവും നൽകുന്നില്ലെങ്കിലും, അജ്ഞാതത്വം അന്നത്തെ സർക്കാരിന് ബാധകമല്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) ഡാറ്റ ആവശ്യപ്പെട്ട് ദാതാക്കളുടെ വിശദാംശങ്ങൾ എപ്പോഴും ആക്സസ് ചെയ്യാൻ കഴിയും. ഈ സംഭാവനകളുടെ ഉറവിടത്തെക്കുറിച്ച് ഇരുട്ടിലുള്ളവർ നികുതിദായകർ മാത്രമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ബോണ്ടുകളുടെ വിൽപനയും വാങ്ങലും സുഗമമാക്കുന്നതിന് ഈ ബോണ്ടുകളുടെയും എസ്ബിഐ കമ്മീഷന്റെയും അച്ചടി കേന്ദ്രസർക്കാർ നികുതിദായകരുടെ പണത്തിൽ നിന്നാണ് നൽകുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണെന്നും അവർ ചൂണ്ടികാണിക്കുന്നു.

    4

    2017ൽ നിയമ ഭേദഗതി വന്നപ്പോൾ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് വിരുദ്ധ അഭിപ്രായവുമായി സർക്കാരിനെ സമീപിച്ചിരുന്നു. , പൊതു പരാതികൾ, നിയമം, നീതി എന്നിവ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികളെ എതിർത്തു. സർക്കാരിന്റെ ഈ നീക്കത്തെ അന്ന് "റിട്രോഗ്രേഡ് സ്റ്റെപ്പ്" എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്ന് വിശേഷിപ്പിച്ചത്. ഭേദഗതി പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

    ഇലക്ടറൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവന റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, രാഷ്ട്രീയ പാർട്ടികളുടെ സംഭാവന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, രാഷ്ട്രീയ പാർട്ടികളെ വിലക്കുന്ന ആർ‌പി നിയമത്തിലെ സെക്ഷൻ 29 (ബി) പ്രകാരം വ്യവസ്ഥകൾ ലംഘിക്കുന്ന സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. സർക്കാർ കമ്പനികളിൽ നിന്നും വിദേശ സ്രോതസ്സുകളിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കുന്നതാണ് മുകളിൽ പറഞ്ഞ ചട്ടം.

    5

    അതേസമയം തിരഞ്ഞെടുപ്പ് ബോണ്ടിൽ ഇത്തവണയും നേട്ടം കൊയ്തിരിക്കുന്നത് ബിജെപിക്ക് തന്നെയാണ്. 2019-2020 സാമ്പത്തിക വർഷം തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ 2555 കോടി രൂപയാണ് ബിജെപി ഖജനാവിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടക്ടറൽ ബോണ്ടിലേക്ക് വന്ന തുകയുടെ 76 ശതമാനവും ബിജെപിക്ക് ആയിരുന്നു എന്ന് എൻഡിടിവി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 3355 കോടി രൂപയാണ് ആകെ തിരഞ്ഞെടുപ്പ് ബോണ്ട് വിൽപ്പനയിലൂടെ ലഭിച്ചത്.

    2018-2019 സാമ്പത്തിക വർഷത്തിൽ 1450 കോടി രൂപയായിരുന്നു ബിജെപിക്ക് ലഭിച്ചത്. അടുത്ത വർഷം ആയപ്പോൾ ഇതിൽ 75 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. അതേസമയം കോൺഗ്രസിന് ലഭിച്ച തുകയിൽ വലിയ ഇടിവുണ്ടായി. 2018-2019 സാമ്പത്തിക വർഷത്തിൽ 383 കോടി രൂപയായിരുന്നു കോൺഗ്രസിന് ലഭിച്ചത്. എന്നാൽ 2019-2020 ആയപ്പോഴേക്കും ഇത്318 കോടിയായി. ഏകദേശം 17 ശതമാനം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ബോണ്ട് വിൽപ്പനയിലൂടെ ലഭിച്ച ആകെ തുകയുടെ ഒൻപത് ശതമാനമാണ് കോൺഗ്രസിന് കിട്ടിയത്.

    6

    മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് മൂന്നാം സ്ഥാനത്തുള്ള പാർട്ടി. മമതയ്ക്കും ടീമിനും 100.46 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ചു. നൂറ് കോടിക്ക് മുകളിൽ ലഭിച്ച ഒരെയൊരു ബിജെപി, കോൺഗ്രസ് ഇതര പാർട്ടിയും തൃണമൂൽ കോൺഗ്രസാണ്. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക്(എൻസിപി) 29.25 കോടിയും ശിവ സേനയ്ക്ക് 41 കോടിയും ലഭിച്ചപ്പോൾ തമിഴ്നാട്ടിൽ ഡിഎംകെയാണ് നേട്ടമുണ്ടാക്കിയത്. 45 കോടി രൂപ ഡിഎംകെയ്ക്ക് ലഭിച്ചു. ലാലൂ പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) 2.5 കോടി ലഭിച്ചപ്പോൾ ആം ആദ്മി പാർട്ടിക്ക് 18 കോടിയും ലഭിച്ചു.

    7

    2019 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ബിജെപിയുടെ വരുമാനം പാർട്ടിയുടെ അഞ്ച് പ്രധാന എതിരാളികളുടേതിന്റെ ആകെ വരുമാനത്തിന്റെ ഇരട്ടിയിലധികം വരും. തുടക്കം മുതൽ 2020 മാർച്ച് വരെ വിറ്റുപോയ 68 ശതമാനം ഇലക്ടറൽ ബോണ്ടുകളും ബിജെപിക്ക് മാത്രമാണ് ലഭിച്ചത്. ബോണ്ടുകൾ വരുന്നതിന് വളരെ മുമ്പുതന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബിജെപിക്ക് ഏറ്റവും ഉയർന്ന വരുമാനം ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതിൽ വലിയ വർധനവുണ്ടായി. ബിജെപി കേന്ദ്രത്തിൽ രണ്ടാമതും അധികാരത്തിലെത്തിയ ശേഷവും ഇത് തുടർന്നു.

    ഹോട്ട് ആന്റ ഗ്ലാമർ; വീണ്ടും ഞെട്ടിച്ച് സാക്ഷി അഗർവാൾ.. പുതിയ ചിത്രങ്ങൾ വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+