ഉന്നത വിദ്യാഭ്യാസത്തിന് ഈടില്ലാതെ വായ്പ; പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം
ഡൽഹി: പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിസഭ യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തു. സ്കീം അനുസരിച്ച് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ( ക്യൂ എച്ച് ഇ ഐ ) പ്രവേശനം നേടുന്ന ഏതൊരാൾക്കും ട്യൂഷൻ ഫീസിന്റയും കോഴ്സുമായി ബന്ധപ്പെട്ട മറ്റ് ചിലവുകളുടെയും മുഴുവൻ തുകയും വഹിക്കുന്നതിന് ബാങ്കുകൾ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ജാമ്യ രഹിത വായ്പകൾ ലഭിക്കുന്നതിന് അർഹതയുണ്ട്.
എൻ ഐ ആർ എഫ് അടിസ്ഥാനമാക്കി 860 ക്യൂ എച്ച് ഇ ഐകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പകൾ സുഗമമാക്കുന്ന പദ്ധതിക്ക് 36000 കോടി രൂപ അനുവദിച്ചു. ഇത് പ്രതിവർഷം 22 ലക്ഷത്തിൽ അധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളും. 7.5 ലക്ഷം വരെയുള്ള വായ്പ തുകയ്ക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി കേന്ദ്രസർക്കാർ നൽകും.

പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായപ ലഭ്യമാക്കാൻ ഇത് ബാങ്കുകൾക്ക് പിന്തുണ നൽകും. കൂടാതെ 8 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള, മറ്റ് സ്കോളർഷിപ്പ് അല്ലെങ്കിൽ ഇന്ററസ്റ്റ് സബ്‌സ്‌വെൻഷൻ സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം സമയത്ത് 10 ലക്ഷം രൂപ വരെ വായ്പകൾക്ക് 3 ശതമാനം പലിശ ഇളവും നൽകും
പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ സബ്സിഡി നൽകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന. 2024-25 മുതൽ 2030-31 വരെയുള്ള 36000 കോടി രൂപ വകയിരുത്തി.
ഈ കാലയളവിൽ, ഏകദേശം 7ലക്ഷം പുതിയ വിദ്യാർത്ഥികൾക്ക് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പലിശനിരക്കിലെ കുറവിൻ്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പി എം വിദ്യാലക്ഷ്മി സ്കീമിലേക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം ലളിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദവുമാണ്. രാജ്യത്തുടനീളമുള്ള യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രോഗ്രാം ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് പി എം വിദ്യാ ലക്ഷ്മി വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
"ഇതൊരു ലളിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദപരവുമായ പ്രക്രിയയാണ്," പദ്ധതിയുടെ നേട്ടങ്ങൾ വിവരിക്കുകയും രാജ്യത്തെ യുവാക്കളുടെ വിദ്യാഭ്യാസ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്തുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.












Click it and Unblock the Notifications