നിതീഷിന്റെ പ്രതിപക്ഷ റോളെന്ത്? ദില്ലിയിലെത്തിയത് ചുമ്മാതല്ല; കോണ്‍ഗ്രസിന് സാധിക്കാത്തത് നടത്തും!!
ദില്ലി: നിതീഷ് കുമാര്‍ ബീഹാറിലെ തിരക്കുകള്‍ ഉപേക്ഷിച്ച് ദില്ലിയിലെത്തിയത് എന്തിന്. ആ ചോദ്യം ബിജെപി ക്യാമ്പില്‍ ഒന്നാകെ ഉയര്‍ന്നിരുന്നു. ഇത്രയും കാലം നിതീഷിനെ വെല്ലുവിളിയായി എടുക്കാതിരുന്ന ബിജെപി ഇപ്പോള്‍ അദ്ദേഹത്തെ നേരിടുന്ന തിരക്കിലാണ്. നിതീഷ് ദില്ലിയിലെത്തിയത് വെറുതെയല്ല. നിരവധി ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുള്ളത്. അത് ബിജെപി ആഗ്രഹിക്കാത്ത ഒരു കാര്യം നടത്തിയെടുക്കാന്‍ വേണ്ടിയാണ്.
പ്രതിപക്ഷ ഐക്യമെന്ന ഇത്രയും നാള്‍ നടക്കാത്ത മോഹം നടത്താന്‍ കോണ്‍ഗ്രസും നിതീഷും ചേര്‍ന്ന് നടത്തുന്ന മെഗാ പ്ലാനാണിത്. രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും നിതീഷ് കണ്ടിരുന്നു. ഇതില്‍ ചുമതലകള്‍ ഇവര്‍ വിഭജിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തങ്ങളുമായി അടുപ്പമുള്ള സൗഹൃദ പാര്‍ട്ടികളുമായി പ്രതിപക്ഷ ഐക്യം സംസാരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഉദ്ധവ് താക്കറെയുടെ ശിവസേന, ശരത് പവാറിന്റെ എന്‍സിപി, ജെഎംഎം, എന്നിവരുമായി രാഹുലും, ഖാര്‍ഗെയും സംസാരിക്കും. ഇവരുടെ പങ്കാളിത്തം കോണ്‍ഗ്രസ് ഉറപ്പാക്കും. നിതീഷ് കുമാറിനാണ് പക്ഷേ വന്‍ ചുമതലയുള്ളത്. അദ്ദേഹത്തിനാണ് അസാധ്യമായ കാര്യം സാധ്യമാക്കാനുള്ള ചുമതല ലഭിച്ചത്. നിതീഷ് അതിന് സമ്മതം അറിയിച്ചുവെന്നാണ് എന്‍ഡിവിടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ അകലത്തില്‍ നില്‍ക്കുന്ന പാര്‍ട്ടികളെ നിതീഷ് ഒന്നിപ്പിക്കും. ആദ്യത്തെ ചുവടുവെപ്പ് ആംആദ്മി പാര്‍ട്ടിയുടെ അടുത്തേക്കായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അരവിന്ദ് കെജ്രിവാളിനെ നിതീഷ് കാണുകയും ചെയ്തു.താന്‍ പൂര്‍ണമായും നിതീഷിനൊപ്പമാണ്. കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി വരേണ്ടത് ആവശ്യമായ കാര്യമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
നിതീഷ് കുമാറിന്റെ അടുത്ത നീക്കം തെലങ്കാനയിലേക്കാണ്. അവിടെ കെ ചന്ദ്രശേഖര റാവുവിനെ അദ്ദേഹം കാണും. കെസിആറും, അദ്ദേഹത്തിന്റെ ഭാരത് രാഷ്ട്ര സമിതിയും കോണ്‍ഗ്രസുമായി അകന്ന് നില്‍ക്കുന്നവരാണ്. കെസിആര്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ അത് നല്ലൊരു ചുവടുവെപ്പാവും. മറ്റൊന്ന് തൃണമൂല്‍ കോണ്‍ഗ്രസാണ്. മമത ബാനര്‍ജിയെയും നിതീഷ് കാണുന്നുണ്ട്.
മമതയാണെങ്കില്‍ കോണ്‍ഗ്രസിനെ ഒട്ടും താല്‍പര്യമില്ലാതെ നില്‍ക്കുകയാണ്. എന്നാല്‍ അയോഗ്യതാ വിഷയത്തില്‍ രാഹുലിനെ അവര്‍ പിന്തുണച്ചിരുന്നു. നിതീഷിന് ഇവരെ രണ്ടുപേരെയും ഒപ്പം ചേര്‍ക്കാനായാല്‍ അത് വലിയൊരു വഴിത്തിരിവാകും. നിതീഷ് ഫോര്‍മുല എന്നാണ് ഈ നീക്കത്തെ ജെഡിയു വിശേഷിപ്പിക്കുന്നത്. ഒരു പാര്‍ട്ടിക്കെതിരെ ഒറ്റക്കെട്ട് എന്ന നയത്തിലൂടെ മാത്രമേ 2024ല്‍ നരേന്ദ്ര മോദിയെ വീഴ്ത്താനാവൂ എന്നാണ് ജെഡിയു നിലപാട്.
ബിജെപിക്കെതിരെ ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി എന്നതാണ് നയമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു. 1977, 1989 എന്നീ വര്‍ഷങ്ങളില്‍ ഈ ഫോര്‍മുല വിജയിച്ചതാണ്. അതുകൊണ്ട് ഇതൊരു പുതിയ ഫോര്‍മുലയാണെന്ന് പറയാനാവില്ലെന്നും ത്യാഗി പറഞ്ഞു. അതേസമയം ഈ രണ്ട് സമയത്തും, കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. പ്രതിപക്ഷം നേട്ടമുണ്ടാക്കിയെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് തന്നെ അധികാരം പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
പ്രതിപക്ഷ നിരയില്‍ ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി എന്നതിനോട് എത്ര പേര്‍ യോജിക്കുമെന്നതാണ് ഇനിഅറിയാനുള്ളത്. അതേസമയം മറ്റൊരു തന്ത്രവും ഇതിനിടയില്‍ വന്നിട്ടുണ്ട്. തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കാണും. അഖിലേഷ്, തേജസ്വിയുടെ കുടുംബ സുഹൃത്തും ബന്ധുവുമാണ്.
തനിക്ക് കുറച്ച് ജോലിയുള്ളത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പവാര്‍ പറഞ്ഞു. ദില്ലിയില്‍ പോയി നിതീഷിനെയും കോണ്‍ഗ്രസ് നേതാക്കളെയും കാണുമെന്നും പവാര്‍ പറഞ്ഞു. അതേസമയം അഴിമതിക്കാരുടെ കൂട്ടമാണ് ഒന്നിക്കുന്നതെന്ന് ബിജെപി വക്താവ് ആരോപിച്ചു.












Click it and Unblock the Notifications