കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് സിനിമയെ വളര്‍ത്തിയ കലൈജ്ഞര്‍... രാജകുമാരിയും പൊന്നാര്‍ ശങ്കറും...മറക്കാനാവാത്ത ചിത്രങ്ങള്‍!!

Google Oneindia Malayalam News

ചെന്നൈ: ചെറുപ്രായത്തിലേ തുടങ്ങിയതാണ് കലൈജ്ഞര്‍ കരുണാനിധിയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം. എന്നാല്‍ അതുപോലെ തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് സിനിമ. കോടമ്പാക്കം മുതല്‍ ചെന്നൈ നഗരത്തിലേക്ക് വളര്‍ന്ന സിനിമയെ മുന്നില്‍ നിന്ന് നയിച്ച പാരമ്പര്യമുണ്ട് കലൈജ്ഞര്‍ക്ക്. തൂലിക പടവാളാക്കുക എന്ന പ്രയോഗത്തിന് എന്തുകൊണ്ടും യോഗ്യനായിരുന്നു കരുണാനിധി. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട ദ്രാവിഡ രാഷ്ട്രീയം വേരോടുന്നത് തന്നെ സിനിമയിലൂടെയാണ്.

പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആയുധം എന്ന് പറയുന്നത് തന്നെ കരുണാനിധിയായിരുന്നു. സിനിമയിലൂടെ സാധാരണക്കാരുമായി ഏറ്റവും നല്ല രീതിയില്‍ സംവദിക്കാനാവുമെന്ന കണ്ടെത്തലാണ് തമിഴകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവായി കരുണാനിധിയെ മാറ്റിയത്. ഇപ്പോള്‍ മകനായ സ്റ്റാലിന്‍ നേട്ടം കൊയ്യുന്നതും കരുണാനിധിയുടെ ഇമേജിലൂടെയാണ്.

തമിഴകത്തിന്റെ ജാതകം മാറ്റിയെഴുത്തി

തമിഴകത്തിന്റെ ജാതകം മാറ്റിയെഴുത്തി

കോണ്‍ഗ്രസ് അടക്കി ഭരിച്ച സമയത്താണ് ഡിഎംകെ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സിനിമയെ കോണ്‍ഗ്രസ് കാര്യമായി ഗൗനിച്ചില്ല. എന്നാല്‍ ഡിഎംകെ ഇതിന്റെ സാധ്യകളെ നന്നായി മനസിലാക്കിയിരുന്നു. ഡിഎംകെയുടെ സ്ഥാപക നേതാവായ അണ്ണാദുരൈ സിനിമാ താരങ്ങളെ പാര്‍ട്ടിയില്‍ ചേരുന്നതിനെ നിരന്തരം സ്വാഗതം ചെയ്തിരുന്നു. നല്ല തമ്പി, വേലൈക്കാരി എന്നീ ചിത്രങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഡിഎംകെയുടെ ആശയങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.

കരുണാനിധിയുടെ രംഗപ്രവേശം

കരുണാനിധിയുടെ രംഗപ്രവേശം

അണ്ണാദുരൈയാണ് കരുണാനിധിയെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. സിനിമയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനായിരുന്നു അണ്ണാദുരൈയുടെ ആവശ്യം. രാജകുമാരി, മന്ത്രികുമാരി എന്ന സിനിമകളുടെ തിരക്കഥകള്‍ കൊണ്ട് നേരത്തെ തന്നെ തമിഴ്‌സിനിമയില്‍ തന്റേതായി ഇടംകണ്ടെത്തിയിരുന്നു കരുണാനിധി. വെറും 20 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ സിനിമാപ്രവേശം. 40 ചിത്രങ്ങള്‍ക്കാണ് അദ്ദേഹം കഥയെഴുതിയത്. പൊന്നര്‍ ശങ്കറാണ് അവസാനം വന്ന ചിത്രം.

പരാശക്തിയുടെ വിജയം....

പരാശക്തിയുടെ വിജയം....

തമിഴ് സിനിമയുടെ ഗതിയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തും വര്‍ധിപ്പിച്ച സിനിമയായിരുന്നു 1952ല്‍ പുറത്തുവന്ന പരാശക്തി. അതുവരെയുണ്ടായിരുന്ന സിനിമാ സങ്കല്‍പ്പങ്ങളെ മുഴുവന്‍ മാറ്റിമറിക്കുന്നതായിരുന്നു ഈ ചിത്രം. അക്കാലത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ കൂടുതല്‍ ഗാനങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഗാനങ്ങളേക്കാളേറെ അതിലെ രാഷ്ട്രീയം തമിഴകത്തിന്റെ നെഞ്ച് തുളച്ചു. പലരും ദ്രാവിഡ രാഷ്ട്രീയത്തിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

സംഭാഷണങ്ങളിലെ വൈവിധ്യത

സംഭാഷണങ്ങളിലെ വൈവിധ്യത

തമിഴ് സിനിമയില്‍ അതിഭാവുകത്വം ഉണ്ടെന്ന് പണ്ട് മുതലേയുള്ള ആരോപണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ദൃശ്യങ്ങളേക്കാള്‍ സംഭാഷണങ്ങളായിരുന്നു തമിഴ് ജനത സ്വീകരിച്ചിരുന്നത്. ഇതിന് തുടക്കമിട്ടത് കരുണാനിധിയാണ്. സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുകയും ബ്രാഹ്മണിസത്തെ ചോദ്യം ചെയ്യുകയുമായിരുന്നു കലൈജ്ഞറുടെ ശൈലി. പരാശക്തിയിലൂടെ ശിവാജി ഗണേശന്‍ എന്ന നായകന്‍ സൂപ്പര്‍ സ്റ്റാര്‍ ആവുകയും ചെയ്തു. ഗര്‍ജിക്കുന്ന വിരഹം നിറഞ്ഞ നായകരെയായിരുന്നു കരുണാനിധി സൃഷ്ടിച്ചത്. പലവിധത്തിലുള്ള സന്ദേശങ്ങളും അദ്ദേഹത്തിന്റെ ചിത്രത്തിലുണ്ടാവുമായിരുന്നു.

തമിഴിനോടുള്ള പ്രിയം

തമിഴിനോടുള്ള പ്രിയം

തമിഴിനോട് വല്ലാത്തൊരു സ്‌നേഹമുണ്ടായിരുന്നു കലൈജ്ഞര്‍. അതുകൊണ്ട് തന്നെ തമിഴ് സിനിമാ മേഖലയെ അദ്ദേഹം വളര്‍ത്തുകയും ചെയ്തു. 2006ല്‍ അദ്ദേഹം വിപ്ലവകരമായ ഒരു തീരുമാനം കൊണ്ടുവരികയും ചെയ്തു. സിനിമയ്ക്ക് തമിഴ് പേര് ഇടുന്നവര്‍ക്ക് നികുതി ഇളവ് കൊണ്ടുവരുന്നതായിരുന്നു അത്. സിനിമയിലൂടെ തമിഴ് വളര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. രജനീകാന്തും കമല്‍ഹാസനും പോലുള്ള താരങ്ങള്‍ വരെ കലൈജ്ഞറുടെ സിനിമാ സ്‌നേഹത്തെയും തിരക്കഥകളെയും വാഴ്ത്തിയിരുന്നു.

മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്കാരം നടക്കില്ലെന്ന് സര്‍ക്കാര്‍... പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധംമറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്കാരം നടക്കില്ലെന്ന് സര്‍ക്കാര്‍... പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

എംജിആറിനെ വളര്‍ത്തിയ കലൈഞ്ജര്‍... അടിമുടി ദ്രാവിഡന്‍, എഴുത്താളന്‍, തമിഴനെ മാറ്റിമറിച്ച 'കരുണാനിധി'!!എംജിആറിനെ വളര്‍ത്തിയ കലൈഞ്ജര്‍... അടിമുടി ദ്രാവിഡന്‍, എഴുത്താളന്‍, തമിഴനെ മാറ്റിമറിച്ച 'കരുണാനിധി'!!

English summary
What Kalaignar is to Tamil cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X