കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പഠിക്കുമ്പോഴും ജെഎന്‍യുവില്‍ ഇടതുപക്ഷമുണ്ട്, അന്നത് രാജ്യവിരുദ്ധമായിരുന്നില്ല; ശാന്തിശ്രീ പണ്ഡിറ്റ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ( ജെ എന്‍ യു )പഠിക്കുന്നവരില്‍ 95 ശതമാനം വിദ്യാര്‍ത്ഥികളും ദേശസ്‌നേഹികളാണ് എന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് എന്നും വികാരങ്ങള്‍ യുക്തിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതായും ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു.

രാമനവമി ആഘോഷങ്ങള്‍ക്കിടെ സര്‍വകലാശാലയില്‍ എ ബി വി പി നടത്തിയ ആക്രമണ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. പൊതുജനങ്ങള്‍ കരുതുന്നത് പോലെ ജെ എന്‍ യുവിലുള്ളവര്‍ ടുക്കഡെ ടുക്കഡെ ഗ്യാംഗ് അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shanhthisre

പഴയതില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം മാറ്റങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും അവര്‍ പറഞ്ഞു. ജെ എന്‍ യുവില്‍ അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നും ശാന്തിശ്രീ പറഞ്ഞു. താന്‍ ജെ എന്‍ യുവില്‍ പഠിക്കുമ്പോഴും ഇടത് രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും അവര്‍ സൂചിപ്പിച്ചു.

എന്നാല്‍ അന്നത് രാജ്യവിരുദ്ധമായിരുന്നില്ലെന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവെന്നും വൈസ് ചാന്‍സലര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളില്‍ ഇരു വിഭാഗം വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തിയെന്നും അവര്‍ അറിയിച്ചു. അക്രമത്തോടു യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു.

യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഞങ്ങള്‍ക്കുമറിയാം; അമേരിക്കയ്ക്ക് ഇന്ത്യയുടെ മറുപടിയുഎസിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഞങ്ങള്‍ക്കുമറിയാം; അമേരിക്കയ്ക്ക് ഇന്ത്യയുടെ മറുപടി

വിദ്യാര്‍ഥികള്‍ എല്ലാ ചടങ്ങുകളുടെയും ഭാഗമാകണം എന്നും കാരണം താന്‍ നാനാത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു. അതു സ്വീകരിക്കപ്പെടണം എന്നും ആഘോഷിക്കപ്പെടണം എമന്നും വി.സി. പറഞ്ഞു. ഇവിടെ വരുന്ന (ജെ എന്‍ യു ) വിദ്യാര്‍ത്ഥികളില്‍ 95 ശതമാനം പേരും ദേശസ്‌നേഹികളാണ്. വിവിധ വിഭാഗക്കാര്‍ വരുന്നതിനാല്‍ ചില കാര്യങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകും എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Oniendia Malayalam

ജെ എന്‍ യുവിലെ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ മാധ്യമങ്ങള്‍ക്ക് വളരെ ഇഷ്ടമാണെന്നും അതിനാല്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അവര്‍ വ്യക്തമാക്കി. ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് ജെ എന്‍ യു എന്നും അവര്‍ പറഞ്ഞു. മാറ്റത്തിന് അനുസരിച്ചു മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്. ജെ എന്‍ യു എന്നത് ആശയങ്ങളുടെ പോരാട്ട ഭൂമിയാണെന്നും ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

English summary
when I was studying in JNU there is Left politics, but it was not anti-national says jnu vc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X