കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ അഗാധമായി പ്രണയിച്ചിരുന്നു, പക്ഷേ.... മാര്‍ക്കണ്ഡേയ കട്ജു മനസ് തുറക്കുന്നു

തന്റെ പതിവ് സംവാദ വേദിയായ ഫേസ്ബുക്കിലാണ് കട്ജു മനസ് തുറന്നത്. ചെറുപ്പമായിരുന്ന കാലത്ത് തന്നെ ജയലളിതയോട് ആകര്‍ഷണം തോന്നിയിരുന്നുവെന്ന് കട്ജു തുറന്നുപറയുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ജയലളിതയുടെ ജീവിതകഥ നിരവധി അറിഞ്ഞവരാണെല്ലാം. കര്‍ണാടകയില്‍ ജനിച്ചതും തമിഴ്‌നാട്ടില്‍ വളര്‍ന്നതും സിനിമയും രാഷ്ട്രീയവുമെല്ലാം. ഒടുവില്‍ അപ്പോളോ ആശുപത്രിയില്‍ വച്ചുള്ള മരണം, പാര്‍ട്ടിയിലെ കലഹം...ഇതിനിടെ അവരുമായി ബന്ധപ്പെട്ട നിരവധി നിറം പിടിപ്പിച്ച കഥകളും കേട്ടവരാണ് നമ്മള്‍.

എന്നാല്‍ പുതിയ വാര്‍ത്ത ഇതില്‍ നിന്നു വ്യത്യസ്തമാണ്. ജയലളിതയെ അഗാധമായി പ്രണയിച്ചിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. സാധാരണ സിനിമാ നടിയോട് തോന്നുന്ന ഒരു ആരാധനയല്ല, ആത്മാര്‍ഥമായ അനുരാഗം. അക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന മാര്‍കണ്ഡേയ കട്ജു.

 തുറന്നുപറയുന്ന കട്ജു

ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ശേഷം സാധാരണ മറ്റു സുപ്രീംകോടതി ജഡ്ജിമാരെ പോലെ ഒതുങ്ങി കഴിയുന്ന വ്യക്തിയല്ല കട്ജു. പൊതു വിഷയങ്ങളില്‍ ഇടപെട്ടും അഭിപ്രായം പറഞ്ഞും അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു.

സോഷ്യല്‍ മീഡിയ എന്ന വേദി

മുഖം നോക്കാതെ അദ്ദേഹം നടത്തിയ പല അഭിപ്രായ പ്രകടനങ്ങളും വിവാദമായതും ശരിയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഇടപെടാത്തതും സംസാരിക്കാത്തതുമായി സമകാലിക സംഭവങ്ങള്‍ വളരെ വിരളമാണ്.

യുവത്വത്തില്‍ തോന്നിയ പ്രണയം

ഈ സാഹചര്യത്തിലാണ് തന്റെ ഇളം പ്രായം മുതല്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോട് തോന്നിയ പ്രേമം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പതിവ് സംവാദ വേദിയായ ഫേസ്ബുക്കിലാണ് കട്ജു മനസ് തുറന്നത്.

സുന്ദരിയായ ജയലളിത

ചെറുപ്പമായിരുന്ന കാലത്ത് തന്നെ ജയലളിതയോട് ആകര്‍ഷണം തോന്നിയിരുന്നുവെന്ന് കട്ജു തുറന്നുപറയുന്നു. പക്ഷേ സുന്ദരിയായ ജയലളിതയുടെ സ്‌നേഹം തിരിച്ചുകിട്ടില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് കട്ജു പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ജയലളിതയ്ക്ക് അറിയില്ല

എന്നാല്‍ ജയലളിതയ്ക്ക് അറിയില്ലായിരുന്നു കട്ജു തന്നെ പ്രണയിക്കുന്നുണ്ടെന്ന്. കാരണം അക്കാര്യം കട്ജു ഒരിക്കലും ജയലളിതയോട് പറഞ്ഞിരുന്നില്ല. ഒരു പക്ഷേ തന്റെ മനസ് ജയലളിതയ്ക്ക് മുമ്പില്‍ കട്ജു തുറന്നിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരിക്കാം.

ഒന്നര വയസിന്റെ വ്യത്യാസം

ജയലളിത ജനിച്ചത് 1948 ഫെബ്രുവരിയിലാണെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ താന്‍ ജനിച്ചത് 1946 സപ്തംബറിലുമാണെന്ന് കട്ജു വ്യക്തമാക്കി. ഒന്നര വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്.

ആദ്യമായി ജയലളിതയെ കണ്ടത്

2004ല്‍ ചെന്നൈയിലെ രാജ്ഭവനില്‍ വച്ചാണ് ജയലളിതയെ ആദ്യമായി നേരില്‍ കാണുന്നതെന്ന് കട്ജു പറയുന്നു. അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയതായിരുന്നു കട്ജു. ജയലളിതയാവട്ടെ, തമിഴ്‌നാട് മുഖ്യമന്ത്രിയും.

തുറന്നു പറയാന്‍ തനിക്ക് സാധിച്ചില്ല

ആ സമയം പോലും ജയലളിത അതീവ സുന്ദരിയായിരുന്നുവെന്ന് കട്ജു വ്യക്തമാക്കുന്നു. എന്നാല്‍ തന്റെ ചെറുപ്പകാലത്ത് തനിക്ക് ജയലളിതയോട് തോന്നിയ വികാരത്തെ കുറിച്ച് പറയാന്‍ തനിക്ക് സാധിച്ചില്ല. അതൊട്ടും ഔചിത്യമില്ലല്ലോ എന്നു പറയുന്ന കട്ജു ജയലളിത അഭിനയിച്ച ഒരു ഗാനരംഗവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്. പാര്‍വൈ ഒന്‍േ്രട പോതുമേ...എന്ന ഗാനം.

അവസാന കാലത്തെ കൂടിക്കാഴ്ച

ജയലളിതയുടെ അവസാന കാലത്ത് കട്ജു അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം ഫോട്ടോ സഹിതം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ജയലളിതയോട് തോന്നിയ ബഹുമാനം പരസ്യമായി കട്ജു മുമ്പും പങ്കുവച്ചിട്ടുണ്ട്.

കട്ജു എന്ന ഉത്തര്‍പ്രദേശുകാരന്‍

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് കട്ജുവിന്റെ ജനനം. അലഹാബാദ് സര്‍വകലാശാലയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നിയമവൃത്തിയിലേക്ക് തിരിഞ്ഞു. ഒടുവില്‍ സുപ്രീംകോടതി ജസ്റ്റിസ് വരെ ആയി. ശേഷം പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ അധ്യക്ഷനുമായി സേവനം അനുഷ്ഠിച്ചു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

English summary
Former Supreme Court judge Markandey Katju, who previously has “professed his love” for the late AIADMK Chief J Jayalalithaa, took to social media again on Monday speaking about his admiration for her. “When I was young I had a crush on Jayalalitha, whom I thought very beautiful, though of course it was unrequited love, and she had no idea about it,” Katju said in a Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X