കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വയസ്സുകാരി തയ്യിബ കത്തെഴുതി, സഹായവുമായി മോദി

Google Oneindia Malayalam News

ദില്ലി: ഹൃദയ സംബന്ധമായ അസുഖങ്ങളുമായി കഴിയുന്ന എട്ടുവയസ്സുകാരി, പ്രധാനമന്ത്രിക്ക് കത്തെഴുതി. കത്ത് കിട്ടിയ പ്രധാനമന്ത്രിയുടെ ഓഫീസ് പെണ്‍കുട്ടിക്ക് വേണ്ട ചികിത്സാ സഹായങ്ങളും എത്തിച്ചു. ആഗ്രയില്‍ നിന്നുളള എട്ടുവയസ്സുകാരി മിടുക്കിക്കുട്ടി തയ്യിബയാണ് തന്റെ അസുഖ വിവരം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.

തയ്യിബയുടെ വീട്ടുകാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വൈകാതെ മറുപടി കിട്ടുകയായിരുന്നു. തയ്യിബയുടെ അസുഖ വിവരങ്ങളും റിപ്പോര്‍ട്ടുകളും അന്വേഷിച്ചായിരുന്നു കത്ത്. ദില്ലിയിലെ ആശുപത്രിയില്‍ തയ്യിബയ്ക്ക് വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എഴുതി. തയ്യിബയുടെ ചികിത്സാകാര്യങ്ങള്‍ നോക്കാന്‍ ദില്ലി സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

8yearoldgirlsavedbypmmodi

25 ലക്ഷം മുതല്‍ 30 ലക്ഷം വരെ ചെലവ് വരും തന്റെ ചികിത്സയ്ക്ക് എന്നും ഇത്രയും പണം ഉണ്ടാക്കാന്‍ തന്റെ പിതാവിന് പറ്റില്ല എന്നും കാണിച്ചാണ് തയ്യിബ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രധാനമന്ത്രി പലരെയും സഹായിക്കുന്നത് ഞാന്‍ ടി വിയില്‍ കണ്ടിട്ടുണ്ട്. ഞാനും ഇന്ത്യക്കാരിയല്ലേ. എന്നെയും അദ്ദേഹം സഹായിക്കും എന്ന് കരുതി കത്തയക്കുകയായിരുന്നുവെന്ന് തയ്യിബ ഒരു ചാനലിനോട് പറഞ്ഞു.

മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കത്ത് കിട്ടിയപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയി എന്ന് തയ്യിബയുടെ വീട്ടുകാര്‍ പറഞ്ഞു. ദില്ലിയിലെ ജി ബി പന്ത് ആശുപത്രിയില്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് എത്താനാണ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തയ്യിബയുടെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ആശുപത്രിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
It is Prime Minister Narendra Modi who does 'Mann ki Baat' on radio, but this time an eight-year-old girl Taiyyaba wrote her 'mann ki baat' to the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X