കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വളര്‍ത്തച്ഛന്‍' അകത്തായപ്പോള്‍ ഹണിപ്രീത് നാടുവിട്ടു? ഗുര്‍മീതിന്റെ ഏഞ്ചല്‍ നേപ്പാളിലേക്ക് കടന്നോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്‍ രാജ്യം വിട്ടെന്ന് സംശയം. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് ഹണിപ്രീത്.

ഹണിപ്രീതിനെതിരെ കേസ് എടുത്ത ഹരിയാണ പോലീസ് അവര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. എന്തായാലും ഹണിപ്രീത് എവിഡടെയാണ് എന്ന കാര്യത്തില്‍ പോലീസിന് കൃത്യമായ ധാരണയൊന്നും ഇല്ല എന്നതാണ് സത്യം.3

കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് ഹണിപ്രീതിനെതിരെയുള്ള കേസ്. എവിടെയായിരിക്കും ഹണിപ്രീത് ഇപ്പോള്‍?

അറസ്റ്റ് ഭയന്ന്?

അറസ്റ്റ് ഭയന്ന്?

അറസ്റ്റ് ഭയന്ന് ഹണിപ്രീത് ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഗുര്‍മീത് ജയിലില്‍ ആയതിന് ശേഷം ഹണിപ്രീതിനെ കുറിച്ചുളള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

നേപ്പാളിലേക്ക് കടന്നോ?

നേപ്പാളിലേക്ക് കടന്നോ?

ഹണിപ്രീത് നേപ്പാളിലേക്ക് കടന്നോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

റോഹ്തക്കില്‍ തന്നെ?

റോഹ്തക്കില്‍ തന്നെ?

എന്നാല്‍ ഹണിപ്രീത് റോഹ്തക്കില്‍ തന്നെ ഉണ്ട് എന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഗുര്‍മീത് അനുയായികളുടെ സംരക്ഷണത്തിലാണ് ഹണിപ്രീത് ഉള്ളത് എന്നാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ദേര സച്ച സൗദയുടെ വക്താവായിരുന്ന ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്.

ശക്തമായ തിരച്ചില്‍

ശക്തമായ തിരച്ചില്‍

ഹണിപ്രീതിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ചുവന്ന ബാഗ്

ചുവന്ന ബാഗ്

ചുവന്ന ബാഗ് എന്ന കോഡ് ഉപയോഗിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത് എന്നാണ് പറയുന്നത്. ഗുര്‍മീതിന്റെ കൈയ്യില്‍ ചുവന്ന ബാഗ് കണ്ടാല്‍ കലാപം സൃഷ്ടിക്കാന്‍ ആയിരുന്നത്രെ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

പിന്‍ഗാമിയാകാന്‍

പിന്‍ഗാമിയാകാന്‍

ദേര സച്ച സൗദയില്‍ ഗുര്‍മീതിന്റെ പിന്‍ഗാമിയായി ഹണിപ്രീതിനെ തിരഞ്ഞെടുത്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അനുയായികളുടെ യോഗത്തില്‍ ഒരിക്കല്‍ ഗുര്‍മീത് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ടത്രെ.

വളര്‍ത്തുമകളോ അതോ..

വളര്‍ത്തുമകളോ അതോ..

ഗുര്‍മീതിന്‌റെ വളര്‍ത്തുമകള്‍ എന്നാണ് ഹണിപ്രീത് അറിയപ്പെടുന്നത്. എന്നാല്‍ ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വെളിപ്പെടുത്തിയത്.

English summary
Honeypreet according to sources has gone into hiding as she sensed that the police were set to book her. While some reports state that she may have fled to Nepal, other say that she is hiding in the house of a Dera follower at Rohtak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X