Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി എവിടെ? സര്‍വകക്ഷി യോഗത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് മുന്നോടിയി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ കുറിച്ച് ഇവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. സര്‍വകക്ഷി യോഗത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്തില്ലെന്നും ഇവര്‍ ചോദിച്ചു മണ്‍സൂണ്‍ സെഷന്‍ നാളെയാണ് ആരംഭിക്കുന്നത്. സര്‍വകക്ഷി യോഗം പ്രധാനമന്ത്രി വിളിക്കുന്നതാണ് രീതി. പാര്‍ലമെന്റ് നടപടികള്‍ ബഹളങ്ങളേതുമില്ലാതെ കടന്നുപോകുന്നതിന് വേണ്ടിയാണ് സര്‍വകക്ഷി യോഗം വിളിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ഇല്ലാതിരുന്നത് പ്രതിപക്ഷം ചര്‍ച്ചയാക്കി. എല്ലാ തവണത്തെയും പ്രധാനമന്ത്രി പോലെ ഇത്തവണയും വന്നില്ല. ഇത ്അണ്‍ പാര്‍ലമെന്ററി അല്ലേ എന്ന ജയറാം രമേശ് ചോദിച്ചു.

1

അതേസമയം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് നിരവധി തവണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആഹ്വാനം ചെയ്തു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് അനുമതി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചത്. സൈന്യത്തിലെ അഗ്നിപഥ് പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, എന്നിവയും പ്രതിപക്ഷം ഉന്നയിച്ചു. സംസ്ഥാനങ്ങളുമായി ബന്ധം കേന്ദ്രം തകര്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

ബിജെപിയില്‍ നിന്ന് രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, അര്‍ജുന്‍ മേഘ്‌വാള്‍, വി മുരളീധരന്‍ എന്നിവരാണ് പങ്കെടുത്തത്. കോണ്‍ഗ്രസില്‍ നിന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ് എന്നിവരും പങ്കെടുത്തു. എന്‍സിപിയില്‍ നിന്ന് ശരത് പവാറും സുപ്രിയ സുലെയുമാണ് സര്‍വകക്ഷി യോഗത്തിനെത്തിയത്. ജെഡിയുവില്‍ നിന്ന് രാംനാഥ് താക്കൂറും എഎപിയില്‍ നിന്ന് സഞ്ജയ് സിംഗും അകാലിദളില്‍ നിന്ന് ഹര്‍സിത്രത് കൗറും പങ്കെടുത്തു. കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കറും സര്‍വകക്ഷി യോഗത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+