Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പിയുമായി സഖ്യമില്ല, തന്റെ കരുത്ത് മാര്‍ച്ച് പത്തിനറിയാം, യോഗിക്ക് മറുപടിയുമായി പ്രിയങ്ക

ദില്ലി: സമാജ് വാദി പാര്‍ട്ടിയുമായി യാതൊരു സഖ്യവുമില്ലെന്ന് പ്രിയങ്ക ഗാന്ധി. ഗോവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. കോണ്‍ഗ്രസും എസ്പിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍ യോഗിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എസ്പിയുമായി ഒരു ധാരണയും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല. പ്രിയങ്ക ഫാക്ടറുണ്ടോ എന്ന് മാര്‍ച്ച് പത്തിനറിയാമെന്ന് യോഗി പറയുന്നു. തനിക്കും അത് തന്നെയാണ് പറയാനുള്ളതെന്നും പ്രിയങ്ക വ്യക്തമാക്കി. സംസ്ഥാനത്ത് പ്രിയങ്ക വന്ന ശേഷം കോണ്‍ഗ്രസിന് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ഒരു വശത്തുണ്ട്.

1

അതേസമയം ഗോവയില്‍ 2017ല്‍ നടന്ന കാര്യങ്ങള്‍ ഒരിക്കലും ഇനി ആവര്‍ത്തിക്കില്ല. അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കോണ്‍ഗ്രസ് പഠിച്ചു. എന്താണ് പിഴച്ചതെന്ന് മനസ്സിലായി. ഇത്തവണ അതൊന്നുമുണ്ടാവില്ല. ഗോവയില്‍ ഇത്തവണ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് വിജയിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കൊണ്ട് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കേണ്ടത് അത്യവശ്യമായ കാര്യമാണ്. ജനങ്ങളെ വിശ്വാസ്യത ബോധ്യപ്പെടുത്താനാണിത്. കാരണം കഴിഞ്ഞ തവണ എന്ത് നടന്നുവോ അത് തെറ്റാണ്. ഇത്തവണ ജയിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി പോലും കൂറുമാറില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

പ്രിയങ്കയുടെ വമ്പന്‍ പ്രചാരണങ്ങളാണ് ഗോവയില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് പൊതുയോഗങ്ങളാണ് പ്രിയങ്കയ്ക്കുള്ളത്. മജോര്‍ദ, നുവെം, നവേലിം, സെന്റ് ക്രൂസ്, കുംബാര്‍ജുവ, എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങളുള്ളത്. പനാജിയില്‍ ഇന്ന് വൈകീട്ട് വീടുകളില്‍ കയറിയിറങ്ങിയുള്ള പ്രചാരണവുമുണ്ട്. അതിന് ശേഷമാണ് പ്രിയങ്ക ദില്ലിയിലേക്ക് മടങ്ങുക. ഇത്തവണ സര്‍വ സന്നാഹവും ഉപയോഗിച്ച് ഗോവ പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സര്‍വേകളില്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കവും ലഭിച്ചിട്ടുണ്ട്. നമ്മള്‍ സ്ത്രീസുരക്ഷയെ പറ്റിയാണ് സംസാരിക്കാറുള്ളത്. എന്നാല്‍ ഗോവയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ 24 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബിജെപി സര്‍ക്കാരിലെ ഒരു മന്ത്രി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമായി പറയുന്നത് സ്ത്രീകളെ തന്നെയാണ്. സ്ത്രീകള്‍ തുല്യരാണെന്ന് ഇവര്‍ കരുതുന്നില്ല. സത്യത്തെ ഇവര്‍ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. സ്ത്രീകളെ രാഷ്ട്രീയ മേഖലയിലേക്ക് കൊണ്ടുവരാന്‍ വളരെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയവരില്‍ 40 ശതമാനവും വനിതകളാണ്. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്നത്തെ രാഷ്ട്രീയവും പ്രസംഗങ്ങളും നെഗറ്റീവാണ്. സ്ത്രീകള്‍ക്ക് പോസിറ്റിവിറ്റി കൊണ്ടുവരാന്‍ സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+