ഏതാണ് ശരിക്കുള്ള എഐഎഡിഎംകെ? ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സംശയം, തേവര്‍ ജയന്തി വെള്ളത്തില്‍

  • Posted By:
Subscribe to Oneindia Malayalam

മധുര: ജയലളിതയുടെ മരണത്തോടെ പിളര്‍ന്ന എഐഎഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. വിഖ്യാത നേതാവ് പശുമ്പന്‍ മുത്തുരാമ ലിംഗത്തിന്റ ജനന- ചരമ വാര്‍ഷികമായ തേവര്‍ ജയന്തിയാണ് വെള്ളത്തിലായിരിക്കുന്നത്. യഥാര്‍ഥ എഐഎഡിഎംകെ ഏതാണെന്ന സംശയം ബാങ്ക് ഓഫ് ഇന്ത്യ പ്രകടിപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

തേവര്‍ ജയന്തിക്ക് സ്വര്‍ണ പടച്ചട്ട പൂജ ചെയ്യാറുണ്ട്. ഇത് ബാങ്കിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ യഥാര്‍ഥ എഐഎഡിഎംകെ ഏതാണെന്ന സംശയം ഉയര്‍ന്നതോടെ പടച്ചട്ട നല്‍കാന്‍ വിസമ്മതിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ മധുര ബ്രാഞ്ച്.

aidmk

ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ രണ്ടായി പിളര്‍ന്നു. പാര്‍ട്ടിക്കും പാര്‍ട്ടി ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ പടച്ചട്ട കൈമാേണ്ടെന്ന തീരുമാനത്തിലാണ് ബാങ്ക്. ഒക്‌ടോബര്‍ 28 മുതല്‍ 31 വരെയാണ് തേവര്‍ ജയന്തിയുമായി ബന്ധപ്പെട്ട് പൂജ നടക്കേണ്ടത്.

ദുബായിലെ 'ചുവന്ന തെരുവ്'; ആവശ്യക്കാരില്‍ ഏറെയും ഇന്ത്യക്കാര്‍, 21കാരിയെ പിച്ചിചീന്തിയത് ഇങ്ങനെ

2014ല്‍ ജയലളിതയാണ് 4.5 കോടി മൂല്യം വരുന്ന 13 കിലോ ഭാരമുളള സ്വര്‍ണപ്പടച്ചട്ട സംഭാവന ചെയ്തത്. തേവര്‍ ജയന്തിക്ക് ശേഷം പ്രതിമ ബാങ്കില്‍ സൂക്ഷിക്കുകയാണ് പതിവ്.

English summary
which is real aiadmk asks bank refuses to give thevar gold armour

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്