• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലികും വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതിനോടകം നിരവധി വാര്‍ത്തകള്‍ ഇത് സംബന്ധിച്ച് പുറത്ത് വന്നെങ്കിലും ഇരുവരും ഇതേ കുറിച്ച് മൗനം പാലിക്കുകയാണ്.

അതിനിടെ ആണ് പാകിസ്ഥാന്‍ നടിയായ ആയിഷ ഒമറിന്റെ പേര് വിഷയത്തിലേക്ക് കടന്ന് വന്നത്. ആയിഷ ഒമറും ഷൊയ്ബ് മാലിക്കും പ്രണയത്തിലാണ് എന്നും ആയിഷ ഒമറാണ് സാനിയ മിര്‍സയുടെ ദാമ്പത്യം തകര്‍ത്ത് എന്നുമാണ് പാപ്പരാസികള്‍ പറയുന്നത്. ആരാണ് സാനിയയ്ക്കും മാലിക്കിനും ഇടയില്‍ വിലങ്ങ് തടിയായ ആയിഷ ഒമര്‍.

1

ഒരു വര്‍ഷം മുമ്പ് ഷൊയ്ബ് മാലിക്കും ആയിഷ ഒമറും ഒരു ബോള്‍ഡ് ഫോട്ടോഷൂട്ടിനായി സഹകരിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ഇവരുടെ ചിത്രങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഷൊയ്ബ് മാലിക്കിന്റെയും ആയിഷ ഒമറിന്റേയും പ്രണയം സാനിയയുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇനി പണം കുമിഞ്ഞ് കൂടും, പുതിയ ജോലി.. ഭാഗ്യദേവത വാതില്‍ക്കല്‍.; ഈ രാശിക്കാര്‍ക്കിനി ഭാഗ്യനാളുകള്‍ഇനി പണം കുമിഞ്ഞ് കൂടും, പുതിയ ജോലി.. ഭാഗ്യദേവത വാതില്‍ക്കല്‍.; ഈ രാശിക്കാര്‍ക്കിനി ഭാഗ്യനാളുകള്‍

2

പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ആയിഷ ഒമര്‍. 'കറാച്ചി സെ ലാഹോര്‍' (2015), 'യല്‍ഘാര്‍' (2017), 'കാഫ് കങ്കണ' (2019) തുടങ്ങിയ പാകിസ്ഥാന്‍ സിനിമകളില്‍ ആയിഷ ഒമര്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. സ്വകാര്യ യൂട്യൂബ് ചാനലിലും നിരവധി ഫോളോവേഴ്‌സ് താരത്തിനുണ്ട്.

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

3

ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫോട്ടോഷൂട്ട് 2021-ല്‍ ആയിരുന്നു ആയിഷ ഒമറും ഷൊയ്ബ് മാലിക്കും ചേര്‍ന്ന് ചെയ്തത്. ഓക്കെ പാകിസ്താന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു ഇത്. ഇരുവരും ബോള്‍ഡ് ലുക്കില്‍ വന്ന ഈ ഫോട്ടോഷൂട്ടിനായി ആയിഷ ഒമര്‍ തന്നെ സഹായിച്ചുവെന്ന് പിന്നീട് ഷൊയ്ബ് മാലിക്ക് പറഞ്ഞിരുന്നു.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

4

അഭിനേത്രിയാകുന്നതിന് മുമ്പ് ഗായിക എന്ന നിലയിലും ആയിഷ ഒമര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകയായും തിളങ്ങിയിട്ടുണ്ട്. 2010 ഏപ്രിലില്‍ ആണ് ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30 ന് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന മകനും ജനിച്ചിരുന്നു. അടുത്തിടെയാണ് മകന്റെ പിറന്നാള്‍ ദുബായില്‍ വെച്ച് ദമ്പതികള്‍ ആഘോഷിച്ചത്.

5

ഇതിന്റെ ചിത്രം ഷൊയ്ബ് മാലിക്ക് പങ്ക് വെച്ചിരുന്നെങ്കിലും സാനിയ മകനൊപ്പമുള്ള ചിത്രം മാത്രമായിരുന്നു പങ്ക് വെച്ചത്. ഇതിന് പിന്നാലെ കഠിനമായ സമയങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് സാനിയ മിര്‍സ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇരുവരും വേര്‍പിരിയുന്നതായി അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി ഷൊയ്ബ് മാലിക്കിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നിരുന്നു.

6

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ടെലിവിഷന്‍ ഷോയില്‍ ഷൊയ്ബ് മാലിക്കിനോട് സാനിയ മിര്‍സയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നെങ്കിലും കുറെ നാളായി സാനിയയുടെ പോസ്റ്റുകളില്‍ ഷൊയ്ബ് മാലിക്കിന്റെ ചിത്രങ്ങളില്ല.

7

ഇന്ത്യന്‍ ടെന്നീസിലെ ഏറ്റവും മികച്ച താരങ്ങളില്‍ മുന്‍പന്തിയിലാണ് സാനിയ മിര്‍സയുടെ സ്ഥാനം. ഇന്ത്യയ്ക്ക് വനിതാ ടെന്നീസില്‍ പേരുണ്ടാക്കിയതും സാനിയയാണ്. 2003 മുതല്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിറസാന്നിധ്യമാണ് സാനിയ മിര്‍സ. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി എന്നിവര്‍ക്കൊപ്പം ഇന്ത്യയ്ക്കായി മികസ്ഡ് ഡബിള്‍സില്‍ മികച്ച വിജയം നേടിയിട്ടുണ്ട്.

English summary
who is ayesha omar, all you need to know about actress who make news between sania mirza and malik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X