Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നില്‍ നിന്ന് നയിച്ചു, ഒടുവില്‍ സിദ്ധരാമയ്യക്ക് പിന്നില്‍: ആരാണ് ഡികെയെന്ന ട്രബിള്‍ ഷൂട്ടർ

കര്‍ണാടകയില്‍ ബിജെപിയെ പാടെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വന്‍ വിജയം നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരാണ് ഡികെ ശിവകുമാറിന്റേത്. കര്‍ണാടകയെ വിജയിപ്പിച്ചെടുക്കാന്‍ ഡികെ വഹിച്ച പങ്ക് ചെറുതല്ല. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ആയ അദ്ദേഹത്തിന് കര്‍ണാടകയിലെ പാര്‍ട്ടിയുടെ വിജയത്തില്‍ അഭിമാനിക്കാം. 1980കളുടെ തുടക്കത്തിലാണ് അദ്ദേഹം വിദ്യാർത്ഥി നേതാവായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

പിന്നീട് അദ്ദേഹം കോൺ ഗ്രസ് പാർട്ടിയുടെ പ്രധാന സ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചു. 1989-ൽ മൈസൂരു ജില്ലയിലെ സത്തനൂർ മണ്ഡലത്തിൽ നിന്നാണ് ശിവ കുമാർ‌ കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അത് അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു. 27 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1994, 1999, 2004 എന്നീ വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ശിവകുമാർ അതേ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിച്ചു.

 dksivakumar

2008, 2013, 2018, 2023 വർഷങ്ങളിൽ കനകപുര നിയോജകമണ്ഡലത്തിൽ നിന്ന് ഡികെ ശിവ കുമാർ വിജയിച്ചു. പ്രമുഖ നേതാക്കൻമാർക്കൊക്കെ ഏറെ വിശ്വസ്തനായിരുന്നു അദ്ദേഹം. വിലാസ്‌റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ, 2002-ൽ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചപ്പോൾ ഡി.കെ. ശിവകുമാർ നിർണായകമായ പങ്കാണ് ആ പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ വഹിച്ചത്.. വോട്ടെടുപ്പ് തീയതി വരെ ഒരാഴ്ചയോളം ഡി.കെ. ശിവകുമാർ മഹാരാഷ്ട്ര എം.എൽ.എമാരെ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ റിസോർട്ടിൽ എത്തിച്ചത് അദ്ദഹേകമായി. ഇത് സർക്കാരിനെ രക്ഷിച്ചു.

2017-ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുമ്പ് , 42 ഗുജറാത്ത് കോൺഗ്രസ് എംഎൽഎമാരെ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് മാറുന്നത് ഒഴിവാക്കുന്നതിനായി ബെംഗളൂരുവിലെ തന്റെ റിസോർട്ടിലേക്ക് മാറ്റാൻ അദ്ദേഹം പാർട്ടി നേതൃത്വത്തെ സഹായിച്ചു. തുടർന്ന്, ഇത് അഹമ്മദ് പട്ടേലിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ സഹായിച്ചകും അദ്ദേ ഗഹം തന്നെ, 2018 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ജെഡിഎസ്സിന്റേയും സഖ്യ സർക്കാർ രൂപീകരിക്കുന്നതിൽ ശിവ കുമാർ വഹിച്ച പങ്ക് വലുതാണ്.

 siddaramaia

രാഹുലിന്റേയും സോണിയുടേയും വലംകൈ കൂടിയാണ് ഇദ്ദേഹം. ദിനേശ് ഗുണ്ടു റാവുവിന്റെ പിൻഗാമിയായി 2020 ജൂലൈ 2 ന് ഡികെ ശിവകുമാർ കർണാടക പിസിസി പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റു. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിശ്വസ്തൻ കൂടിയാണ് അദ്ദേഹം . ഇന്ത്യയിലെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരിൽ ഒരാളാണ് ശിവകുമാർ. 2018-ലെ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ, അദ്ദേഹം മൊത്തം ആസ്തി 840 കോടി രൂപ പ്രഖ്യാപിച്ചു.

ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ എന്നാണ് ഡികെ ശിവകുമാറിന്റെ മുഴുവൻ പേര്. കെമ്പഗൗഡയുടെയും ഗൗരമ്മയുടെയും മകനാണ്. ബാംഗ്ലൂരിനടുത്തുള്ള കനകപുരയിലാണ് ജനനം. വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ്. എച്ച് ഡി കുമാരസ്വാമിയുടെ മന്ത്രിസഭയിൽ സംസ്ഥാന ജലസേചന മന്ത്രിയായിരുന്നു അദ്ദേഹം. ഡികെ മുമ്പ് സിദ്ധരാമയ്യ സർക്കാരിന്റെ കീഴിൽ കർണാടക സർക്കാരിൽ ഊർജ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കനകപുര നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് .

ഡികെയെ ആടിയുലച്ച ഒന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റ് 2 ന് ശിവകുമാറിന്റെ ബെംഗളൂരുവിലെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബിദാദിയിലെ ഈഗിൾട്ടൺ ഗോൾഫ് റിസോർട്ടും , സഹോദരൻ ഡി കെ സുരേഷിന്റെ ഉടമസ്ഥതയിലുള്ളതും റിസോർട്ടും റെയ്ഡ് ചെയ്യപ്പെട്ടു.

ന്യൂഡൽഹി, ബെംഗളൂരു, മൈസൂരു, ചെന്നൈ, കനകപുര എന്നിവിടങ്ങളിൽ 67 സ്ഥലങ്ങളിൽ 80 മണിക്കൂറോളം 300 ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നുഅദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് 8 കോടി രൂപയും മറ്റ് സ്ഥലങ്ങളിൽ നിന്ന് 2 കോടി രൂപയും പിടികൂടിയതായാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ, ആദായനികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 2019 സെപ്റ്റംബർ 3 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+