പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ അറസ്റ്റ്; ആരാണ് തജീന്ദര്‍ പാല്‍ സിംഗ്, അറസ്റ്റിന് പിന്നിലെ കാരണം
അമൃത്സര്‍: ഉച്ചവരെ നീണ്ടുനിന്ന നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയെ പഞ്ചാബ് പോലീസ് പിടികൂടിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ പോലീസ് സേനകള്‍ക്കിടയില്‍ ബഗ്ഗയുടെ കസ്റ്റഡിയെച്ചൊല്ലി ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ബി ജെ പി നേതാവായ തജീന്ദര്‍ പാല്‍ സിംഗിനെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോകുകയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. പിന്നീട് ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനെ തടഞ്ഞ് തജീന്ദറിനെ മോചിപ്പിച്ച് ദില്ലി പൊലീസിന് കൈമാറുകയും ചെയ്തു. ഈ നടപടിയെ ചോദ്യം ചെയ്ത് പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം മൊഹാലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗ് അലുവാലി നല്‍കിയ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസിന്റെ ബിജെപി നേതാവിന്റെ ദില്ലി വസതിയില്‍ എത്തി അറസ്റ്റ് ചെയ്തത്. തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി, കിംവദന്തികള്‍ പ്രചരിപ്പിക്കുകയും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും മാര്‍ച്ച് 30 ന് നടന്ന പ്രതിഷേധത്തിനിടെ അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നും എഎപി നേതാവ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളും അലുവാലിയ പോലീസിന് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പോലീസ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു. ബഗ്ഗയുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, പോലീസ് ബഗ്ഗയെ കൈകളില്‍ പിടിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ നിറഞ്ഞു. തലയില്‍ തലപ്പാവില്ലാതെ പഞ്ചാബ് പോലീസിനൊപ്പം നടക്കുന്നത് വീഡിയോകളില്‍ കാണാം. 'അദ്ദേഹത്തിന് തലപ്പാവ് ധരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് ഡല്‍ഹി ബിജെപി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പിന്നീട് പറഞ്ഞു. ബഗ്ഗയെ അറസ്റ്റ് ചെയ്യാന്‍ 50 ഓളം പോലീസുകാരാണ് എത്തിയത് .
തജീന്ദര്‍ പാലിന്റെ അറസ്റ്റിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ബി ജെ പി നേതാക്കള്‍ ഉന്നയിച്ചത്. പഞ്ചാബില്‍ ഒരു സിഖ് മുഖ്യമന്ത്രി ഉള്ളപ്പോള്‍, ഒരു സിഖുകാരനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് തലപ്പാവില്ലാതെ കൂട്ടിക്കൊണ്ടുപോയത് ഞങ്ങളെ ഞെട്ടിച്ചു,'' വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഒരു ബി ജെ പി നേതാവ് പറഞ്ഞു.
ആരാണ് തജീന്ദര്‍ പാല്‍ സിംഗ്?
2015ല്‍, ഡിജിറ്റല്‍ ഇന്ത്യ ലോഞ്ചിന്റെ വേളയില്‍ പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക വസതിയില്‍ ആതിഥേയത്വം വഹിച്ച സൂപ്പര്‍ 150ല്‍ ഒരാളായിരുന്നു തജീന്ദര്‍ പാല്‍ സിംഗ്. 2011ല്‍ തജീന്ദര്‍ പാല്‍ സിംഗ 'ഓപ്പറേഷന്‍ പ്രശാന്ത് ഭൂഷണ്‍' ആരംഭിച്ചിരുന്നു . വിഘടനവാദ പരാമര്‍ശങ്ങള്‍ ആരോപിച്ച് ബഗ്ഗ അഭിഭാഷകന്റെ ചേംബറില്‍ കയറി ആക്രമിച്ചിരുന്നു. അതേ വര്‍ഷം തന്നെ അദ്ദേഹം അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് തടസ്സപ്പെടുത്തി, അവരുടെ കൃതികളെ 'കശ്മീര്‍ അനുകൂല ആസാദി' എന്ന് വിളിച്ചിരുന്നു. ബലൂചിസ്ഥാന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ ചുറ്റുമതിലുകള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ബഗ്ഗ ഒരു ബിസിനസുകാരന്‍ കൂടിയാണ് കൂടാതെ ടി-ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, ജാക്കറ്റുകള്‍, വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്ന 'ടി-ഷര്‍ട്ട് ഭയ്യ' എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications