കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ലക്ഷത്തിന്റെ കെട്ടുമായി നില്‍ക്കുന്ന ഈ യുവതി ബിജെപി നേതാവിന്റെ മകളോ.. എന്തൊരു നുണയാണിത്?

  • By Kishor
Google Oneindia Malayalam News

നരേന്ദ്ര മോദി സര്‍ക്കാര്‍ 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ നിരോധിച്ചത് പലരിലും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കള്ളനോട്ടിനും കള്ളപ്പണത്തിനും എതിരായ ഒരു ചുവടുവെപ്പ് എന്ന നിലയ്ക്ക് ആളുകള്‍ ഇതിനോട് സഹകരിക്കാനാണ് തീരുമാനിച്ചത്. രാഷ്ട്രീയം പോലും മാറ്റിവെച്ച് നിതീഷ് കുമാറിനെപ്പോലുള്ള ദേശീയ നേതാക്കളും വി ടി ബല്‍റാമിനെപ്പോലുള്ള പ്രാദേശിക നേതാക്കളും മോദിയെ പരസ്യമായി പിന്തുണച്ചു.

Read Also: ആരെങ്കിലും തരുന്ന പണം കൊണ്ടുപോയി ബാങ്കില്‍ ഇടല്ലേ, പണി പാളും... നോട്ട് നിരോധനം നേരിടാന്‍ മാന്യമായ 10 വഴികള്‍!

എന്നാല്‍ ഇക്കാര്യത്തില്‍ അസഹിഷ്ണുത ഉള്ളവരും ഉണ്ടെന്നത് കാണാതെ പോകരുത്. പച്ചക്കള്ളങ്ങള്‍ പറഞ്ഞ് ഈ നീക്കത്തെ പ്രതിരോധിക്കാന്‍ പലരും ശ്രമിച്ചു. അത്തരത്തില്‍ ഒരു നുണ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കുകയാണ് ഇപ്പോള്‍. കോണ്‍ഗ്രസ് തുടങ്ങിവെച്ച് സി പി എം അണികള്‍ ഏറ്റപിടിച്ചിരിക്കുന്ന ഈ പുതിയ നാടകത്തിന്റെ പേര് ബി ജെ പി നേതാവിന്റെ കയ്യില്‍ പത്ത് ലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ എന്നാണ്, കാണാം വിശദാംശങ്ങള്‍.

ഇത് ബി ജെ പി നേതാവിന്റെ മകളോ

ഇത് ബി ജെ പി നേതാവിന്റെ മകളോ

ബി ജെ പി ഉത്തര്‍ പ്രദേശ് നേതാവ് കേശവ് മൗര്യയുടെ മകളായ നളിനി മൗര്യയാണ് പത്ത് ലക്ഷം രൂപയുടെ നോട്ട് കെട്ടുകളുമായി നില്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഴിച്ചുവിട്ട പ്രചാരണം. ബ്രാന്‍ഡ് ന്യൂ രണ്ടായിരം രൂപയുടെ കെട്ടുകളുമായി ഒരു യുവതി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.

സംഭവം ഗുരുതരമാണ് അല്ലേ

സംഭവം ഗുരുതരമാണ് അല്ലേ

സാധാരണക്കാരായ ആളുകള്‍ക്ക് പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു ദിവസം ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ പറ്റില്ല. നാലായിരം രൂപയില്‍ കൂടുതല്‍ ഒരു ദിവസം ബാങ്ക്, പോസ്റ്റ് ഓഫീസ് വഴി മാറ്റി വാങ്ങാനും പറ്റില്ല. അപ്പോഴാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ നേതാവിന്റെ മകളുടെ കയ്യില്‍ 2000 രൂപയുടെ കെട്ട്. എന്താല്ലേ.

 എന്താണ് സത്യാവസ്ഥ

എന്താണ് സത്യാവസ്ഥ

സത്യത്തില്‍ ആരാണ് ഈ ചിത്രത്തില്‍ ഉള്ളത്. ബി ജെ പി നേതാവ് കേശവ് മൗര്യയുടെ മകളാണോ. അത് റിസര്‍വ്വ് ബാങ്കിലെ ജീവനക്കാരിയാണ്. റിസര്‍വ്വ് ബാങ്കില്‍ എട്ടാം തീയതി തന്നെ നോട്ടുകള്‍ എത്തിയിരുന്നു. ഇത് മാറ്റിവെക്കുന്നതിനെയാണ് ബി ജെ പി നേതാവിന്റെ മകള്‍ നോട്ടുകെട്ടുമായി എന്ന റൂമര്‍. എങ്ങനെയുണ്ട്.

ആരാണ് തുടങ്ങിവെച്ചത്

ആരാണ് തുടങ്ങിവെച്ചത്

കോണ്‍ഗ്രസ് നേതാവായ ഗൗരവ് പന്ധിയാണ് ട്വിറ്ററില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ബി ജെ പി നേതാവ് കേശവ് മൗര്യയുടെ മകളായ നളിനി മൗര്യയാണ് ഇതെന്നും സാധാരണക്കാരന് 4000 രൂപയില്‍ കൂടുതല്‍ മാറാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇതെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു.

കേശവ് മൗര്യയ്ക്ക് മകളുണ്ടോ

കേശവ് മൗര്യയ്ക്ക് മകളുണ്ടോ

ഉത്തര്‍ പ്രദേശിലെ ബി ജെ പി നേതാവാണ് മൗര്യ. ഫുല്‍പൂര്‍ എം പിയാണ്. ഇദ്ദേഹത്തിന് മകളുണ്ടോ എന്നെങ്കിലും പരിശോധിച്ച ശേഷം വേണ്ടേ കോണ്‍ഗ്രസ് ഇങ്ങനെ ഒരു മണ്ടത്തരം പ്രചരിപ്പിക്കാന്‍. കോണ്‍ഗ്രസ് പറയുന്നത് പോലെ മൗര്യയ്ക്ക് മകളില്ല. ഉള്ളത് രണ്ട് ആണ്‍മക്കളാണ്.

കേട്ട പാതി സഖാക്കളും

കേട്ട പാതി സഖാക്കളും

ഇവര്‍ക്ക് ഇങ്ങനെയാണെങ്കില്‍ മോദിയുടെ അടുപ്പക്കാരായ അംബാനിക്കും അദാനിക്കും എങ്ങനെയായിരിക്കും എന്ന് ചോദിച്ച് സൈബര്‍ വോയിസ് എന്ന പേരിട്ട് സഖാക്കളും ആര്‍ ബി ഐ ഉദ്യോഗസ്ഥയുടെ ചിത്രം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇവരും പറഞ്ഞത് ബി ജെ പി നേതാവിന്റെ മകളാണ് ഇതെന്ന് തന്നെ.

 റൂമറാണ് വിശ്വസിക്കരുത്

റൂമറാണ് വിശ്വസിക്കരുത്

എന്നാല്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഇതിന്റെ സത്യാവസ്ഥ ഉടനെ പുറത്ത് വന്നു. ഇത് ആര്‍ ബി ഐ ഉദ്യോഗസ്ഥയാണ് എന്നതിനുള്ള തെളിവുകള്‍ ചിത്രത്തില്‍ തന്നെ ഉണ്ടായിരുന്നു. ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്ന് വരെ ട്വിറ്ററില്‍ ആളുകള്‍ ആവശ്യപ്പെട്ടു.

English summary
Who is the girl holding the 2000 rupee currency worth Rs 10 lakhs?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X