• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രിയാവാന്‍ ഞങ്ങള്‍ക്ക് മോദിയുണ്ട്, നിങ്ങള്‍ക്കാരാണുള്ളത്; പരിഹാസവുമായി ഉദ്ദവ് താക്കറെ

ഗാന്ധിനഗര്‍: മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ സഖ്യക്ഷിയാണെങ്കില്‍ അടുത്തകാലത്തായി കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍‍ശനമായിരുന്നു ശിവസേന നടത്തിവന്നിരുന്നത്. നേതാക്കളും പാര്‍ട്ടി മുഖപത്രമായ സാംമ്നയും ബിജെപിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു.

രാഹുല്‍ തരംഗമാവും; ദക്ഷിണേന്ത്യയില്‍ 100 സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, വിജയമുറപ്പെന്ന് ആന്‍റണി

ആരോപണങ്ങള്‍ക്ക് ക‍ൃത്യസമയമത്ത് മറുപടിയുമായി ബിജെപിയും രംഗത്ത് എത്തിയതോടെ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സഖ്യം തകരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാം പ്രതീക്ഷകളേയും അസ്ഥാനത്താക്കി ബിജെപിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ശിവസേന. ഒപ്പം പ്രതിപക്ഷത്തിനെതിരേയുള്ള വിമര്‍ശനവും കടുപ്പിക്കുന്നു.

പൊതുപരിപാടിയില്‍

പൊതുപരിപാടിയില്‍

ശിവസേന നേതാവായ ഉദ്ദവ് താക്കറയ്ക്ക് ഒപ്പമായിരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉദ്ദവ് താക്കറെ നടത്തിയത്.

പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു

പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു

ബിജെപിയുമായി ചില പ്രശ്നങ്ങള്‍ ശിവവസേനക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശിവസേനയുടേയും ബിജെപിയുടേയും പ്രത്യയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ശക്തനായ ഒരു നേതാവുണ്ട്

ശക്തനായ ഒരു നേതാവുണ്ട്

പ്രധാനമന്ത്രി ആരെന്ന് വ്യക്തമാക്കാത്ത പ്രതിപക്ഷ പാര്‍ട്ടികളെയും താക്കറെ പരിഹസിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ക്ക് ശക്തനായ ഒരു നേതാവുണ്ട്. അത് നരേന്ദ്രമോദിയാണ്.

ഹിന്ദുത്വം നമ്മുടെ ശ്വാസമാണ്

ഹിന്ദുത്വം നമ്മുടെ ശ്വാസമാണ്

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഏത് നേതാവാണ് ഉള്ളത്. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് എന്‍റെ പിതാവ് പറഞ്ഞിട്ടുണ്ട്. അതില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്നും താക്കറെ അഭിപ്രായപ്പെട്ടു.

ബിജെപിയും ശിവസേനയും

ബിജെപിയും ശിവസേനയും

പ്രതിപക്ഷ റാലികളില്‍ 56 നേതാക്കള്‍ ഒന്നിച്ച് കൈ കോര്‍ത്ത് നില്‍ക്കുന്നു. പരസ്പരം നല്ല ബന്ധത്തിലല്ലെങ്കിലും കൈകള്‍ കോര്‍ത്ത് നില്‍കുന്നത് അവര്‍ക്ക് നല്ലതാണ്. എന്നാല്‍ ബിജെപിയും ശിവസേനയും ഹൃദയങ്ങള്‍ കൊണ്ട് ഒന്നാക്കപ്പെട്ടവരാണ്.

ഒരേയൊരു ആശയവും ഒരേയൊരു നേതാവും

ഒരേയൊരു ആശയവും ഒരേയൊരു നേതാവും

ഞങ്ങള്‍ക്ക് ഒരേയൊരു ആശയവും ഒരേയൊരു നേതാവുമാണ് ഉള്ളത്. ഇതുപോലൊരു റാലി സംഘടിപ്പിക്കാനും അണികളോട് ഒരു പൊതുനേതാവിന്‍റെ പേരു പറയാനും കഴിയുമോയൊന്നും അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

പത്രികാസമര്‍പ്പണ ചടങ്ങില്‍

പത്രികാസമര്‍പ്പണ ചടങ്ങില്‍

ഉദ്ദവ് താക്കറയ്ക്ക് പുറമെ എല്‍ജെപി നേതാവ് രാം വിലാസ് പാസ്വാന്‍, എസ്എഡി നേതാവ് പ്രകാശ് സിങ് ബാദല്‍ എന്നിവരും അമിത് ഷായുടെ പത്രികാസമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. 70 വര്‍ഷമായി രാജ്യം കാത്തിരുന്ന നേതാവിനെയാണ് ജനങ്ങള്‍ നരേന്ദ്രമോദിയില്‍ കണ്ടതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു.

എനിക്ക് എന്താണ് ബിജെപി

എനിക്ക് എന്താണ് ബിജെപി

എനിക്ക് ജീവിതം തന്നെ തന്നത് ബിജെപിയാണ്. ജീവിതത്തില്‍ നിന്നും ബിജെപിയെ എടുത്ത്മാറ്റിയാല്‍ ഞാന്‍ പൂജ്യമാണ്. ഗാന്ധിനഗറിലെ ബൂത്ത്തല പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഏത് നേതാവ് നയിക്കും

ഏത് നേതാവ് നയിക്കും

അതേ പാര്‍ട്ടിയുടെ അമരക്കാരനായി നിയോഗിച്ചിതിനും ശേഷം അതേമണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കാനുള്ള അവസരവും തന്നിരിക്കുന്നു. രാജ്യത്തെ ഏത് നേതാവ് നയിക്കും എന്ന ഒരൊറ്റ ചോദ്യത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പോരാട്ടമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

English summary
'Who is Your PM Candidate?': Shiv Sena Chief Uddhav Thackeray Asks Opposition in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X