കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവാക്‌സിന്റെ വിതരണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചു; കാരണം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്‌സിന്റെ വിതരണം താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പ്രതിരോധ മരുന്നിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനുമായാണ് ഈ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്‌സിന്‍
ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്നതാണ് ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

ഏജന്‍സികള്‍ വഴി കൊവാക്സിന്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 14 മുതല്‍ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്.

അതേ സമയം വാക്‌സിന്റെ സുരക്ഷയെയും കാര്യക്ഷമതയെയും സംബന്ധിച്ച് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. അതേ സമയം ലോകാരോഗ്യ സംഘടനയുടെ നീക്കത്തിന് പിന്നാലെ ഭാരത് ബയോടെക് വാക്സിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറച്ചിട്ടുണ്ട്.

1

ഹൈദരാബാദിലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ ഒരുങ്ങുകയാണ്. ഭാരത് ബയോടെക് എത്തുന്നതോടെ ലൈഫ് സയന്‍സ് പാര്‍ക്ക് കേരളത്തിലെ ആദ്യത്തെ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായി മാറും. അടുത്ത വര്‍ഷത്തോടെയാകും കമ്പനി ഉത്പാദനം ആരംഭിക്കുക. വാക്‌സിന്‍ ഉത്പാദനത്തിന് രണ്ട് കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത് വിവിധ രോഗങ്ങള്‍ക്കുള്ള വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിക്കുകയാണ്.

2

വരും മാസങ്ങളില്‍ നിര്‍മാണ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍, സൗകര്യ വികസനം പ്രോസസിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് പൊതുജനാരോഗ്യ രംഗത്ത് ഉണ്ടായ അടിയന്തരാവസ്ഥയെ നേരിടാന്‍ കഴിഞ്ഞ വര്‍ഷം കമ്പനി തുടര്‍ച്ചയായി കൊവാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കൊവാക്‌സിന്റെ നിര്‍മാണത്തിനായി കമ്പനി നീക്കി വയ്ക്കുകയായിരുന്നു.

3

കൊവിഡ് വ്യാപന സമയത്ത് കൊവിഡ് വാക്‌സിന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചില അത്യാധുനിക സംവിധാനങ്ങള്‍ ഭാരത് ബയോടെക്കില്‍ ലഭ്യമായിരുന്നില്ല. ലോകാരോഗ്യ സംഘടനയുടെ പരിശോധനയില്‍, ഭാരത് ബയോടെക് ഇത് സമ്മതിച്ചിരുന്നു. ഈ സംവിധാനം മെച്ചപ്പെടുത്താന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഉടന്‍ ഈ സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം വാക്‌സിന് മാറ്റങ്ങള്‍ വരുത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടുള്ള ഡാറ്റകള്‍ പ്രകാരം വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷാ ആശങ്കകള്‍ നിലവിലില്ലെന്നുമാണ് സൂചന. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ഡോസ് കൊവാക്‌സിന്‍ ആണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പെടെ വാക്‌സിന്‍ മികച്ച സുരക്ഷയും കാര്യക്ഷമതയും പ്രകടിപ്പിച്ചിട്ടുണ്ട്.

'കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്ക്, ജനങ്ങളുടെ കൊള്ളയടിക്കുന്നു' ; രാഹുല്‍ ഗാന്ധി'കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്ക്, ജനങ്ങളുടെ കൊള്ളയടിക്കുന്നു' ; രാഹുല്‍ ഗാന്ധി

English summary
WHO temporarily stops Bharath biotech vaccine supply through its agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X