മോദിയുടെ സന്ദർശനത്തില്‍ സുരക്ഷ വീഴ്ച പറ്റിയത് ആർക്ക്: എസ്പിജി നിയമം പറയുന്നത് ഇങ്ങനെ
ദില്ലി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങിയത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. വലിയ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ബിജെപി ആരോപിക്കുമ്പോള്‍ ഒരു സുരക്ഷ വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ ജിത് സിങ് ചന്നി അഭിപ്രായപ്പെട്ടത്. അവസാന നിമിഷം പ്രധാനമന്ത്രിയുടെ യാത്രാ റൂട്ട് മാറിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ "പ്രധാനമന്ത്രി സഞ്ചരിച്ച വഴിയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി" സുരക്ഷാ വീഴ്ചയ്ക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്തുവെന്ന് ആരോപണം കൂടുതല്‍ ശക്തമാക്കുകയാണ് ഭരണകക്ഷിയായ ബിജെപിയും കേന്ദ്രവും. രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമായതോടെ തന്നെ ഇത് സംബന്ധി പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി നിയമം എന്ത് പറയുന്നുവെന്ന ചർച്ചകള്‍ ഉയർന്ന് വരാന്‍ തുടങ്ങിയിട്ടുണ്ട്.

എസ്പിജി നിയമത്തിൽ "സായുധ സേന" എന്ന് വിശേഷിപ്പിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് പ്രധാനമന്ത്രിയുടെ സുരക്ഷ. 1988 ല്‍ നിലവില്‍ വന്ന എസ് പി ജി നിയമം കാബിനറ്റ് സെക്രട്ടേറിയറ്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിക്കും മുമ്പ് ആ പദവി വഹിച്ചിരുന്നവർക്കും "കനത്ത സുരക്ഷ നൽകുന്നതിന്" നിയമത്തിൽ പ്രത്യേക വ്യവസ്ഥകളുണ്ട്.
മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി

എന്താണ് പ്രോക്സിമേറ്റ് സെക്യൂരിറ്റി?
"റോഡ്, റെയിൽ, വിമാനം, വാട്ടർക്രാഫ്റ്റ്, അല്ലെങ്കിൽ കാൽനടയാത്ര, അല്ലെങ്കിൽ മറ്റേതെങ്കിലും ഗതാഗത മാർഗ്ഗങ്ങൾ എന്നിവയിലൂടെയുള്ള യാത്രയ്ക്കിടെ അടുത്തുള്ള സ്ഥലങ്ങളിൽ നിന്ന് നൽകുന്ന സംരക്ഷണം എന്നാണ് പ്രോക്‌സിമേറ്റ് സെക്യൂരിറ്റിയെ നിർവചിച്ചിരിക്കുന്നത്. കൂടാതെ ചടങ്ങ് നടക്കുന്ന സ്ഥലങ്ങള്‍, മറ്റ് ഇടപഴകലുകൾ, താമസസ്ഥലങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. വിഐപിയുടെ അടുത്ത കുടുംബത്തിലെ വ്യക്തിക്കോ അംഗങ്ങൾക്കോ ഉള്ള ആക്‌സസ് കൺട്രോൾ വരെ എസ് പി ജിയുടെ നിയന്ത്രണത്തില്‍ വരുന്നു.

ഇന്നലത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാഷ്ട്രീയ റാലിക്കായി റോഡ് മാർഗം യാത്ര ചെയ്യുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് പറക്കാൻ കഴിയാത്തതിനെ തുടർന്നായിരുന്നു അവസാന നിമിഷം റൂട്ടില്‍ മാറ്റമുണ്ടായത്. റിംഗ് റൗണ്ട് ടീം, ഐസൊലേഷൻ കോർഡണുകൾ, ആക്‌സസ് കൺട്രോൾ എന്നിവ മുകളിൽ നിർവചിച്ചിരിക്കുന്ന പ്രോക്‌സിമേറ്റ് സെക്യൂരിറ്റിയുടെ ഭാഗമായി എസ്‌പിജിയുടെ കീഴിലാണെന്ന് ആക്‌ട് വ്യക്തമായി പരാമർശിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള എസ്പിജി
"എസ്പിജിയുടെ പൊതുവായ മേൽനോട്ടവും നിർദ്ദേശവും നിയന്ത്രണവും കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കും. നിയമത്തിന്റെയും നിയമങ്ങളുടെയും വ്യവസ്ഥകൾക്ക് വിധേയമായി അത് നടപ്പിലാക്കുന്നതിനും ഗ്രൂപ്പിന്റെ കമാൻഡും മേൽനോട്ടവും ഒരു ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. ഗ്രൂപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ കേന്ദ്ര സർക്കാരാണ് ഈ ഉദ്യോഗസ്ഥനെ നിയമിക്കേണ്ടത്" - എസ് പി ജി ആക്റ്റ് വ്യക്തമാക്കുന്നു.

എസ്പിജിയെ സഹായിക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതർ
ആവശ്യമുള്ളപ്പോഴെല്ലാം സംസ്ഥാന സർക്കാരുകൾ സംരക്ഷണ സംഘത്തെ സഹായിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.
"ഡയറക്ടറെയോ ഏതെങ്കിലും അംഗത്തെയോ സഹായിക്കാൻ പ്രവർത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രഭരണ പ്രദേശത്തെയോ ഓരോ മന്ത്രാലയത്തിന്റെയും വകുപ്പിന്റെയും എല്ലാ ഇന്ത്യൻ മിഷനുകളുടെയും ഓരോ പ്രാദേശിക അല്ലെങ്കിൽ മറ്റ് അതോറിറ്റികളുടെയും എല്ലാ സിവിൽ അല്ലെങ്കിൽ സൈനിക അധികാരങ്ങളുടെയും കടമയാണ്- നിയമം വ്യക്തമാക്കുന്നു.

നിയമം ഇങ്ങനെയാണ് പറയുന്നത് എന്നിരക്കെയാണ് ബുധനാഴ്ച നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്തതെന്നാണ് കേന്ദ്രത്തന്റെ വാദം.












Click it and Unblock the Notifications