കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തരൂര്‍ നയിക്കുമോ?; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും അധ്യക്ഷനാവാന്‍ ആര്? സാധ്യതകള്‍

Google Oneindia Malayalam News

ദില്ലി: 'ഇന്ത്യ ടുമോറോ: കണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഒാഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്' പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നല്‍കിയ അഭിമുഖം പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഗാന്ധി ഇതര കുടുംബന്ധത്തില്‍ നിന്നും ഒരാള്‍ വരുമോയെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. അധ്യക്ഷനായി ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ വരണമെന്നുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടിനോയ് യോജിക്കുകയാണ് പ്രിയങ്കയും. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉടന്‍ തിരിച്ചു വരില്ലെന്ന സൂചനയാണ് പുസ്തകത്തില്‍ രാഹുല്‍ ഗാന്ധി നല്‍കുന്നത്. പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ വരണമെന്ന ആശയം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

രാഹുല്‍ ഒഴിയുന്നത്

രാഹുല്‍ ഒഴിയുന്നത്

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഒഴിഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പലരും നിര്‍ബന്ധിച്ചിട്ടും തീരുമാനത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷയയായി തിരഞ്ഞെടുക്കുന്നത്.

Recommended Video

cmsvideo
Non-Gandhi should be Congress chief: Priyanka Gandhi Vadra | Oneindia Malayalam
സോണിയ ഗാന്ധിയുടെ നിയമനം

സോണിയ ഗാന്ധിയുടെ നിയമനം

‌6 മാസത്തേക്കായിരുന്നു സോണിയ ഗാന്ധിയുടെ നിയമനം. ഇതിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നായിരുന്നു ധാരണ. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും നല്‍കിയ അഭിമുഖത്തിലെ വിവരങ്ങളും പുറത്തു വരുന്നത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷനായി എത്തിയേക്കുമെന്ന ആവശ്യത്തിന് ശക്തിയേറി.

ഇരുപത് വര്‍ഷത്തോളം

ഇരുപത് വര്‍ഷത്തോളം

സീതാറാം കേസരിയില്‍ നിന്നും 1998 ല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം നീണ്ട ഇരുപത് വര്‍ഷത്തോളം സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരുന്നത്. 2017 ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സോണിയ ഗാന്ധി പദവി ഒഴിയുമ്പോള്‍ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ഇല്ലായിരുന്നു.

പ്രിയങ്കയും രാഹുലും

പ്രിയങ്കയും രാഹുലും

നിലവിലും സാഹചര്യം വ്യത്യസ്തമല്ല, ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ആരും ഉയര്‍ത്തിയിട്ടില്ല. പ്രിയങ്കയും രാഹുലും തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നേതൃമാറ്റവപ്പെട്ട് എംപിമാരുള്‍പ്പടെ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് ഝാ അവകാശപ്പെട്ടിരുന്നു.

സ്ഥിരീകരിച്ചില്ല

സ്ഥിരീകരിച്ചില്ല

പാര്‍ട്ടിയുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഒരു മാറ്റം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സുതാര്യത പുലര്‍ത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടതയാണ് സഞ്ജയ് ഝാ പറഞ്ഞത്. എന്നാല്‍ കത്തുമായി ബന്ധപ്പെട്ട കാര്യം പാര്‍ട്ടിയോ മറ്റുനേതാക്കളോ സ്ഥിരീകരിച്ചിട്ടില്ല.

ആര് എന്ന ചോദ്യം

ആര് എന്ന ചോദ്യം

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ വരാനുള്ള സാഹചര്യം ഇല്ലെങ്കിലും അങ്ങനെ ഒരു ഘട്ടം വന്നാല്‍ ആര് എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. തിരുവനന്തപുരം എംപി ശശി തരൂര്‍ മുതല്‍ മുകുള്‍ വാസ്നിക്, ക്യാപ്റ്റന്‍ ഖാര്‍ഗെ തുടങ്ങി നിരവധി നേതാക്കളുടെ പേരുകള്‍ ഈ സ്ഥാനത്തക്കേത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

മുകുള്‍ വാസ്നിക്

മുകുള്‍ വാസ്നിക്

കോണ്‍ഗ്രസ് കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ ആര് എന്ന ചോദ്യം ഉയരുമ്പോള്‍ ആദ്യം മുന്നില്‍ വരുന്ന പേരുകളിലൊന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായ മുകുള്‍ വാസ്നിക്കിന്‍റേതാവും. ഗാന്ധി കുടുംബത്തിനോട് വലിയ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. വാസ്നിക് അധ്യക്ഷനായി എത്തിയാല്‍ പേരിന് ഗാന്ധി ഇതര അധ്യക്ഷനാവുമെങ്കിലും ചരടുകള്‍ ഗാന്ധികുടുംബത്തില്‍ തന്നെയാവും എന്നതില്‍ സംശയമില്ല.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരു പേര് മുന്നോട്ട് വെക്കാനുള്ളത് കര്‍ണാടകയില്‍ നിന്നുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ്. പ്രവര്‍ത്തന പരിചയം എന്നതിനൊപ്പം ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതും പരിഗണനാ വിഷയമാവും. മുകുള്‍ വാസ്നിക്കും ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ജഗജീവന്‍ റാമിനുശേഷം ദലിത് നേതാക്കളാരും കോണ്‍ഗ്രസ് അധ്യക്ഷപദവിയിലെത്തിയിട്ടില്ലെന്ന ചരിത്രവും ഇവരിലാരെങ്കിലും അധ്യക്ഷ പദവിയില്‍ എത്തുന്നതോടെ തിരുത്താന്‍ കഴിയും.

ശശി തരൂര്‍

ശശി തരൂര്‍

ശശി തരൂരിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവാണ്. ലോകശ്രദ്ധയാകര്‍ശിച്ച നേതാവ് കൂടിയാണ് അദ്ദേഹം. കോണ്‍ഗ്രസിലെ നേതൃപ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീർഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് വേണം കോണ്‍ഗ്രസ് തുടങ്ങാന്‍. അതിനൊപ്പം പ്രവർത്തകസമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ന്യൂനത

ന്യൂനത

എന്നാല്‍ പാര്‍ട്ടി തലത്തിലെ പ്രവര്‍ത്തന പരിചയ കുറവ് എന്നതാണ് അദ്ദേഹത്തിന്‍രെ ന്യൂനത. മാത്രവുമല്ല അദ്ദേഹം അധ്യക്ഷനായി എത്തിയാല്‍ ഗാന്ധി കുടുംബത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് കൊണ്ടുപോവാന്‍ കഴിയുന്നൊരു നേതാവും അല്ല അദ്ദേഹം. എന്നിരുന്നാലും ഒടുക്കം സോണിയ ഗാന്ധിയുടെ പിന്‍ഗാമിയായി തരൂര്‍ എത്തിയാല്‍ സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്ന ആദ്യ മലയാളിയാവും തരൂര്‍.

പൈലറ്റ്

പൈലറ്റ്


സച്ചിന്‍ പൈലറ്റിന്‍റെ പേരും നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ദേശീയ തലത്തില്‍ തന്നെ സ്വീകാര്യതയുള്ളു നേതാവാണ് അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കും അദ്ദേഹം പ്രിയംങ്കരനായിരുന്നു. എന്നാല്‍ അടുത്തിടെ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെ തുടങ്ങിയ വിമത നീക്കം അദ്ദേഹത്തിന്‍രെ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് ഉണ്ടായത്.

English summary
who will become congress president outside the gandhi family; these are the possible names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X