മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ മുഖം; ആര്‍ക്ക് നേട്ടമാകും, സാധ്യതകള്‍ ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയുടെ ഹിന്ദുത്വത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ്. പക്ഷേ ഇതിനെ മതേതരത്വം കൊണ്ട് തോല്‍പ്പിക്കാനല്ല കമല്‍നാഥ് ലക്ഷ്യമിടുന്നത്. പകരം അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയാണ്. സന്ന്യാസിമാര്‍, ഹനുമാന്, ശ്രീരാമന് തുടങ്ങിയ എല്ലാ വിഷയങ്ങളും കോണ്‍ഗ്രസ് ആവനാഴിയില്‍ നിന്ന് പുറത്തെടുത്ത് കഴിഞ്ഞു.
സംസ്ഥാനത്ത് 91 ശതമാനവും ഹിന്ദുക്കളാണ്. അതുകൊണ്ട് ആ വോട്ടുകള്‍ ഇല്ലാതെ ഒരിക്കലും ആര്‍ക്കും അധികാരം പിടിക്കാനാവില്ല. മുസ്ലീം ജനസംഖ്യ ആകെ 7 ശതമാനമാണ് മധ്യപ്രദേശിലുള്ളതെന്നാണ് 2011 സെന്‍സസ് പ്രകാരമുള്ള കണക്ക്. പ്രിയങ്ക ഗാന്ധിയുടെ ജബല്‍പൂര്‍ സന്ദര്‍ശനം ഹിന്ദു വോട്ടുകളെ മുന്നില്‍ കണ്ടുള്ളതാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംസ്ഥാനത്തെ 1.25 കോടി സ്ത്രീകള്‍ക്കായി മാസം ആയിരം രൂപ നല്കുന്ന പദ്ധതി ജബല്പൂരില് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക സ്ത്രീകളെ കോണ്‍ഗ്രസിനൊപ്പം ചേര്‍ത്തുപിടിക്കാനായി എത്തിയത്. മഹാകോശല്‍ മേഖലയുടെ തലസ്ഥാനമായിട്ടാണ് ജബല്‍പൂര്‍ അറിയപ്പെടുന്നത്.
ഒരു ഹിന്ദു മത മേഖലയായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. നര്‍മദ നദീ തീരം സന്ദര്‍ശിക്കുകയാണ് പ്രിയങ്ക ഇവിടെ എത്തിയ ഉടനെ ചെയ്തത്. ഹിന്ദു വിശ്വാസത്തില്‍ ഇതിന് വലിയ സ്ഥാനമുണ്ട്. മുദ്രാവാക്യം വിളികളും അവരില്‍ നിന്നുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ഹിന്ദു എന്ന ആരോപണം ബിജെപി ഇതിനോടകം ഉന്നയിച്ചെങ്കിലും ഫലിച്ചിട്ടില്ല.
കോണ്‍ഗ്രസിന് സംസ്ഥാനത്തെ സന്ന്യാസി സമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്. കാരണം പ്രിയങ്കയ്ക്കൊപ്പം നര്‍മദ പൂജയില്‍ 101 സന്ന്യാസിമാരുമുണ്ടായിരുന്നു. ആരതി പൂജയും അവര്‍ നടത്തി. കമല്‍നാഥിന്റെ ഹിന്ദു ഇമേജ് അവര്‍ക്കും ഗുണം ചെയ്യുന്നുണ്ട്.
പ്രിയങ്കയുടെ അടുത്തായി ഹനുമാന്റെ വേഷത്തില്‍ എത്തിയ ഒരാളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്ക റാലിക്കായി വന്ന സ്ഥലത്ത് ഹനുമാന്റെ ഗദയും കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്നു. കമല്‍നാഥിന് നേതാക്കള്‍ ചടങ്ങില്‍ വെച്ച് ഗദ കൈമാറി.
അതിന് ശേഷമാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹനുമാന് ഭക്തനായ കമല്‍നാഥിനെയാണ് ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രകീര്‍ത്തിച്ചത്. ജബല്‍പൂര്‍ എംഎല്‍എ തരുണ്‍ ഭാനോട്ട്, ചിന്ദ്വാരയില് കമല്‍നാഥ് കൂറ്റനൊരു ഹനുമാന് പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഹനുമാന്റെ അനുഗ്രഹം ഞങ്ങള്‍ക്ക് കര്‍ണാടകയില്‍ ലഭിച്ചു. ആ അനുഗഹം ലഭിച്ച ഗദയാണ് ഇപ്പോള്‍ ജബല്പൂരില് എത്തിയിരിക്കുന്നത്. അതാണ് കമല്‍നാഥിന് കൈമാറിയതെന്നും തരുണ്‍ ഭാനോട്ട് പറഞ്ഞു.
പ്രിയങ്കയെ താന്‍ മധ്യപ്രദേശിലേക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ നിരസിക്കുകയാണ് ചെയ്തത്. നര്‍മദയില്‍ ആദ്യം പ്രാര്‍ത്ഥന നടത്തുകയാണെങ്കില്‍ മാത്രമേ താന്‍ ജബല്‍പൂരിലേക്ക് വരികയുള്ളൂ എന്നായിരുന്നു പ്രിയങ്ക തന്നോട് പറഞ്ഞതെന്നും കമല്‍നാഥ് പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹിന്ദുത്വത്തിലേക്ക് നീങ്ങുമെന്ന് ഇതോടെ വ്യക്തമാണ്. ഇതിനൊപ്പം കര്‍ണാടകയിലെ പോലെ അഞ്ച് വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. കര്‍ഷക വായ്പ എഴുതി തള്ളുന്നത് വീണ്ടും ആരംഭിക്കുമെന്നും കമല്‍നാഥ് അറിയിച്ചിരുന്നു.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications