• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജീവ് ഗാന്ധിയെ വധിച്ചത് ആരാണ് സിഐഎയോ എല്‍ടിടിഇയോ!! റോ പറയുന്നതിന് പിന്നിൽ ദുരൂഹത!!

ദില്ലി: രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ചുള്ള പുതിയ ചർച്ചകൾക്ക് ചൂടുപിടിയ്ക്കുന്നു. രാജീവ് വധിയ്ക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് എസ്പിജി സുരക്ഷ പിൻവലിച്ചിരുന്നുവെന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ. 1991 മെയ് 21നാണ് രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ വച്ച് വധിക്കപ്പെടുന്നത്. അതിന് തലേദിവസം അദ്ദേഹത്തിന് എൻഎസ്ജി സുരക്ഷ നല്‍കുന്ന കാര്യത്തിൽ മെയ് 20ന് ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.

രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും എൻഎസ്ജി കമാൻഡോകളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ സംബന്ധിച്ച് രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ കെ രഘോത്തമൻ മുന്നോട്ടുവച്ചിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പാലസ്തീന്‍ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജീവ് ഗാന്ധിയെ വധിച്ചത് ആരാണ്

രാജീവ് ഗാന്ധിയെ വധിച്ചത് ആരാണ്

സംഭവത്തിന് പിന്നിൽ എല്‍ടിടിഇ അല്ലെന്നാണ് രാജീവ് ഗാന്ധി വധത്തിന് ശേഷം റോ തലവൻ വ്യക്തമാക്കിയത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച പല സൂചനകളും എൽടിടിഇയിലേയ്ക്ക് നീളുന്നതായിരുന്നു. ഇക്കാര്യങ്ങള്‍ റോ തലവനെ അറിയിച്ചിരുന്നുവെങ്കിലും സംഭവത്തിന് പിന്നിൽ സിഐഎ ആണെന്ന നിഗമനത്തിലായിരുന്നു റോ. വ്യാജ വാർത്ത നല്‍കി തങ്ങളുടെ അന്വേഷണത്തെ റോ വഴിതെറ്റിക്കുകയായിരുന്നുവെന്നാണ് സിബിഐ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.

ഇന്‍റലിജന്‍സ് ആരുടെ പക്ഷത്ത്

ഇന്‍റലിജന്‍സ് ആരുടെ പക്ഷത്ത്

രാജീവ് ഗാന്ധി വധക്കേസിൽ റോയോ മറ്റ് ഇന്‍ററലിജൻസ് ഏജൻസികളോ തങ്ങളെ സഹായിച്ചിട്ടില്ലെന്ന് ഇന്‍റലിജൻസ് ഏജന്‍സികൾ കിട്ടൂ എന്ന ലണ്ടനിൽ നിന്നുള്ള എൽടിടിഇ പ്രവര്‍ത്തകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നുവെങ്കിലും ബ്രിട്ടീഷ് സർക്കാർ കിട്ടൂവിനെ വിട്ടുനൽകാന്‍ തയ്യാറായില്ലെന്നും രഘോത്തമന്‍ പറയുന്നു.

അന്വേഷണത്തിന് എന്തു സംഭവിച്ചു

അന്വേഷണത്തിന് എന്തു സംഭവിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ ശരിയായ അന്വേഷണം നടന്നിട്ടുണ്ടോ എന്നത് നേരത്തെയും ചർച്ചയായിരുന്നു. ഇന്‍റലിജൻസ് ഏജൻസികൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് വർമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിൽ സ്വകാര്യ അന്വേഷണവും നടത്തിയിരുന്നു.

 കുറ്റവാളി എവിടെ??

കുറ്റവാളി എവിടെ??

രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യകുറ്റവാളി ശിവരശൻ കൊനാനാകുണ്ടേയിൽ ഒളിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ ഇന്‍റലിജൻസ് ഏജൻസികള്‍ക്ക് അറിയാമായിരുന്നു. എൽടിടിഇയുടെ സയന‍ഡ് സംസ്കാരതത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഏജൻസികൾ ഏറെ വൈകി മാത്രമാണ് ഈ വിവരം കൈമാറിയത്. സംഭവത്തിന് ശേഷം ശിവരശൻ ഒഴിവിൽ പോയിക്കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം മാത്രമാണ് എൻഎസ്ജി സംഘം സ്ഥലത്തെത്തുന്നത്. ഇതിനകം തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തീയിലിട്ട് നശിപ്പിക്കപ്പെട്ടിരുന്നു.

 ക്യാബിനറ്റ് തീരുമാനം

ക്യാബിനറ്റ് തീരുമാനം

രാജീവ് ഗാന്ധി വധിയ്ക്കപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് അദ്ദേഹത്തിന് എൻഎസ്ജി സുരക്ഷ നൽകുന്ന കാര്യത്തില്‍ ക്യാബിനറ്റ് അനുകൂല തീരുമാനം കൈക്കൊള്ളുന്നത്. മെയ് 21 ന് ഇത് സംബന്ധിച്ച തീരുമാനമെടുത്തെങ്കിലും 22ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ച് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുകയായിരുന്നു.

 വീഡിയോ അപ്രത്യക്ഷം

വീഡിയോ അപ്രത്യക്ഷം

ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി എത്തിയതിന് ശേഷമുള്ള ഒരു വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. രാജീഗാന്ധി കൊലചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ എവിടെയും ഹാജരാക്കാത്ത ഈ വീഡിയോ മനഃപ്പൂർവ്വം നീക്കം ചെയ്യുകയായിരുന്നുവെന്നും രഘോത്തമന്‍ ചൂണ്ടിക്കാണിക്കുന്നു. മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ടേപ്പ് ഒളിപ്പിച്ചതെന്നും ചാവേറായി പൊട്ടിത്തെറിച്ച ധനുവിന്‍റെ ദൃശ്യങ്ങൾ ടേപ്പിൽ ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ ഇന്‍റലിജൻസ് ഏജൻസികളെക്കാൾ മാധ്യമപ്രവർത്തകരാണ് സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

English summary
Why was the SPG cover for Rajiv Gandhi withdrawn? Why was the decision to give him NSG cover taken only on 20th May 1991 when the threat perception was known months in advance. Rajeev Gandhi was assassinated on May 21 1991. These are some key questions asked by K Raghothaman, the CBI's lead investigator in the Rajiv Gandhi assassination case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X