
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കി; നടപടി ആഭ്യന്തരമന്ത്രാലയത്തിന്റേത്
ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ( ആര്‍ ജി എഫ് ) എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. വിദേശ ധനസഹായ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ആണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ലൈസന്‍സ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.
നെഹ്‌റു കുടുംബവുമായി ബന്ധമുള്ള ഒരു സര്‍ക്കാരിതര സംഘടനയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആണ് ആര്‍ ജി എഫിന്റെ ചെയര്‍പേഴ്‌സണ്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ധനമന്ത്രി പി ചിദംബരം, പാര്‍ലമെന്റ് അംഗങ്ങളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര എന്നിവരാണ് മറ്റ് ട്രസ്റ്റികള്‍.

Image Credit: rgfindia.org
2020 ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കിയതായി അറിയിച്ചുള്ള നോട്ടീസ് ആര്‍ ജി എഫിന്റെ ഭാരവാഹികള്‍ക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഗുജറാത്ത് മുതല്‍ ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്; വമ്പന് പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും

എന്നാല്‍ സംഭവത്തെ കുറിച്ച് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1991-ല്‍ സ്ഥാപിതമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 1991 മുതല്‍ 2009 വരെ ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളും കുട്ടികളും, വൈകല്യ പിന്തുണ, തുടങ്ങി നിരവധി നിര്‍ണായക വിഷയങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2010-ല്‍, ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.
'മെമ്മറി കാര്ഡ് അവസാനം ആക്സസ് ചെയ്തത് പള്സര് സുനിയുടെ വക്കീല്, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് (ആര്‍ജിസിടി) ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ മൂന്ന് ഗാന്ധി ഫാമിലി ഫൗണ്ടേഷനുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസറുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം ഒരു ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റിയെ ആണ് നിയോഗിച്ചിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, ആദായ നികുതി നിയമം, എഫ് സി ആര്‍ എ എന്നിവയുടെ ലംഘനമുണ്ടായോ എന്നാണ് മൂന്ന് ഫൗണ്ടേഷനുകള്‍ക്കുമെതിരെ അന്വേഷിച്ചിരുന്നത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആര്‍ ജി ജി ടിയും എഫ് സി ആര്‍ എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇതിനെതിരെ എന്തെങ്കിലും ലംഘനം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ല.