ഞാന്‍ എന്തിന് മോദി പറയുന്നത് കേള്‍ക്കണം, കേന്ദ്ര എജന്‍സികളുടെ സമ്മര്‍ദം വിലപ്പോകില്ലെന്ന് രാഹുല്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും മറുപടിയുമായി രാഹുല്‍ ഗാന്ധി. മോദി പറയുന്നത് താന്‍ കേള്‍ക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് ഞാന്‍ അദ്ദേഹം പറയുന്നത് കേള്‍ക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദം തന്റെ അടുത്ത് ചെലവാകില്ലെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെന്ന് മോദി പറഞ്ഞിരുന്നു. എന്താണ് ആ ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ഇഡിയും സിബിഐയും ചെലുത്തുന്ന സമ്മര്‍ദം തനിക്ക് ഏശില്ലെന്നാണ് അത് വക്തമാക്കുന്നത്. താനൊരിക്കലും പിന്‍വാങ്ങില്ലെന്നാണ് അത് വ്യക്തമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുല്‍ രംഗത്ത് വന്നത്. താന്‍ നരേന്ദ്ര മോദിയെ ഭയക്കുന്നില്ല. അദ്ദേഹത്തിന്റെ അഹങ്കാരത്തില്‍ എനിക്ക് ചിരിയാണ് വരുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സമയം മുഴുവന്‍ ചെലവിടുന്നത് കോണ്‍ഗ്രസിന്റെ കാര്യത്തിലാണെന്നും രാഹുല്‍ പരിഹസിച്ചു. ചൈന അടക്കം ഞാന്‍ ഉന്നയിച്ച പല വിഷയങ്ങളിലും മോദി മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. എന്തിനാണ് ഞാന്‍ മോദി പറയുന്നത് കേള്‍ക്കുന്നത്. നോട്ടുനിരോധനം, കൃത്യമായി നടപ്പാക്കാത്ത ജിഎസ്ടി എന്നിവയിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ വ്യാപാരകളെയും കര്‍ഷകരെയും തൊഴിലാളികളെയും തകര്‍ത്തുവെന്ന് രാഹുല്‍ പറഞ്ഞു.
നേരത്തെ രൂക്ഷമായിട്ടാണ് മോദിക്ക് രാഹുല്‍ മറുപടി നല്‍കിയിരുന്നത്. പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ഭയപ്പെടുകയാണ്. സത്യം പറയാന്‍ അദ്ദേഹം ഭയപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു. മൂന്ന് സുപ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി കാരണം രാജ്യത്ത് രണ്ട് ഇന്ത്യയുണ്ടായിരിക്കുകയാണ്. അതിലൊന്ന് സമ്പന്നരുടെ ഇന്ത്യയാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അതില്‍ പ്രതീക്ഷയില്ല. അതില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായിരിക്കും. രണ്ടാമത്തേത് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രി തകര്‍ക്കുന്നുവെന്നാണ്. മൂന്നാമത്തേത് മൂല്യം ചോര്‍ന്ന് പോയ ഒരു വിദേശനയമാണ്. അത് കാരണം ചൈനയും പാകിസ്താനും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിനെതിരെ കടുത്ത പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ദിവസം മോദി നടത്തിയത്. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വരാത്തയാളാണ്. അദ്ദേഹം ആര് പറയുന്നതും കേള്‍ക്കാത്ത വ്യക്തിയാണെന്നും മോദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അനുകൂല തരംഗമാണ് ഉള്ളത്. ഭൂരിപക്ഷത്തോടെ തന്നെ അഞ്ചിടത്തും വിജയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെയോ നെഹ്‌റുവിനെയോ നിങ്ങള്‍ക്ക് ഇനിയും മോശപ്പെട്ടത് പറയേണ്ടതുണ്ടെങ്കില്‍ അത് തുടരൂ. പക്ഷേ ദയവ് ചെയ്ത് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യൂവെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications