ഇനിയും എന്തിനാണ് സമരം തുടരുന്നത്: കര്‍ഷക സമരത്തെ വിമര്‍ശിച്ച് സുപ്രീം കോടതി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ വിമര്‍ശിച്ച് സുപ്രീം കോടതി. കാര്‍ഷിക ബില്ലുകള്‍ കോടതി ഇടപെട്ട് സ്റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെയാണ് സപ്രീം കോടതി വിമര്‍ശിച്ചത്. ഉത്തര്‍ പ്രദേശില്‍ ലഖിംപുരിലെ പ്രതിഷേധത്തിനിടെ വാഹനം ഇടിച്ച് കയറി കര്‍ഷകര്‍ മരിച്ച സംഭവത്തിന് പിന്നാലെ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
ഇപ്പോള്‍ ഇവിടെ ഒന്നും നത്തെ നടപ്പാക്കാനില്ല, പിന്നെ എന്തിനാണ് സമരം ചെയ്യുന്നത്. കര്‍ഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആര്‍ക്കും നിര്‍ണയിക്കാനാകില്ല. കോടതിയില്‍ കര്‍ഷകര്‍ ബില്ലുകളെ എതിര്‍ത്ത് ഫയല്‍ ചെയ്തിട്ടുണ്ടല്ലോ, പിന്നെ എന്തിന് വേണ്ടിയാണ് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്.- കോടതി ചോദിച്ചു. ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു കര്‍ഷക സംഘടനയുടെ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.

കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നടന്ന സംഘര്‍ഷത്തെ പരാമര്‍ശിച്ചു. ലഖിംപൂര്‍ ഖേരിയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ ... എട്ട് പേര്‍ മരിച്ചു. പ്രതിഷേധങ്ങള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. നിയമങ്ങള്‍ ഇതിനകം പരിഗണനയില്‍ ഉള്ളപ്പോള്‍ സമയം ചെയ്യുന്നത് തുടരാനാകില്ല. ഇത് നിര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് നയിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ വാദം ഈ മാസം 21ന് വീണ്ടും തുടരും.
അതേസമയം, ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഒരു ദിവസം നീണ്ടുനിന്ന പ്രതിഷേധം അവസാനിപ്പിച്ചത്. മരണപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസയമയം സംഭവത്തില്‍ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് കുമാര്‍ രംഗത്തെത്തിയിരുന്നു. മകനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും സംഭവത്തില്‍ മകന് ബന്ധമില്ലെന്നും മന്ത്രി പറയുന്നു. കഴിഞ്ഞ ദിവസം സംഭവം നടക്കുമ്പോള്‍ തന്റ മകന്‍ ആശിഷ് അവിടെ ഉണ്ടായിരുന്നില്ല. കര്‍ഷകരാണ് ആക്രമണം നടത്തിയതെന്നാണ് മന്ത്രി ഉന്നയിക്കുന്ന ആരോപണം.












Click it and Unblock the Notifications