Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഴുവന്‍ സമയവും റീല്‍സിന് പുറകെ: തമിഴ്നാട്ടില്‍ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം സമയം ചിലവഴിക്കുന്നത് ഇന്ന് പലരുടേയും ദിനചര്യയുടെ ഭാഗമായി മാറി കഴിഞ്ഞു. പലവീടുകളിലും ഇത് ചില പ്രശ്നങ്ങള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കാറുമുണ്ട്. ഭാര്യ പറയുന്നത് കേള്‍ക്കാതെ ഭർത്താവും, ഭർത്താവ് പറയുന്നത് കേള്‍ക്കാതെ ഭാര്യയും സോഷ്യല്‍മീഡിയയില്‍ മുഴുകി നില്‍ക്കുന്നതാണ് വഴക്കുകള്‍ക്ക് കാരണമാവുന്നത്.

ഇത്തരം വഴക്കുകളെ കുറിച്ചുള്ള വാർത്തകള്‍ നേരത്തെ പലതവണ വന്നിട്ടുണ്ടെങ്കിലും സോഷ്യല്‍മീഡയയുടെ അമിത ഉപയോഗം ഒരു കൊലപാതകത്തിലേക്ക് തന്നെ നയിച്ചിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെയധികം സമയം ചെലവഴിക്കുന്ന ഭാര്യയുടെ രീതിയില്‍ ദേഷ്യം വന്ന യുവാവ് ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വഴക്ക് സംഘർഷത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 ഭാര്യ ചിത്രയോടൊപ്പം തിരുപ്പൂരിലെ സെല്ലം

ദിണ്ടിഗലിൽ നിന്നുള്ള 38 കാരനായ അമിർതലിംഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ചിത്രയോടൊപ്പം തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. ഭാര്യ ചിത്രയാവട്ടെ ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലിക്കാരിയായിരുന്നു.

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം റീലുകൾ പോസ്റ്റ് ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു ചിത്ര. ഇതിനായി അവർ ദീർഘസമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാറുമുണ്ടായിരുന്നു. റീലുകൾ പോസ്റ്റുചെയ്യുന്ന ശീലത്തിന്റെ പേരിൽ അമിർതലിംഗം ചിത്രയുമായി നിരവധി തവണ വഴക്കിടുകയും ചെയ്തിരുന്നു.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും

കൂടുതൽ ഫോളോവേഴ്‌സും കോൺടാക്‌റ്റുകളും നേടിയ ശേഷം, അഭിനയ ജീവിതത്തിലേക്ക് മാറാനും ചിത്ര തീരുമാനിച്ചിരുന്നു. ഈ ലക്ഷ്യത്തോടെ രണ്ടുമാസം മുമ്പാണ് ചെന്നൈയിലേക്ക് പോവുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സാണ് ചിത്രക്കുള്ളത്. കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവർ വീട്ടിലേക്ക് തിരിച്ചെത്തിയത്.

വിവാഹ ശേഷം ചിത്ര ചെന്നൈയിലേക്ക്

വിവാഹ ശേഷം ചിത്ര ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും അമൃതലിംഗം അവളെ പോകാൻ അനുവദിച്ചില്ല. റീലുകൾ അപ്‌ലോഡ് ചെയ്യുന്നതും സിനിമയിൽ അഭിനയിക്കാനുള്ള ചിത്രയുടെ ശീലത്തെ ചൊല്ലി ഞായറാഴ്ച രാത്രി വീട്ടില്‍ വലിയ രീതിയിലുള്ള തർക്കമുണ്ടായി. ഏറ്റുമുട്ടൽ രൂക്ഷമായതോടെ അമൃതലിംഗം ചിത്രയെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു.

ചിത്ര ബോധം കെട്ടുവീണപ്പോൾ അമൃതലിംഗം

ചിത്ര ബോധം കെട്ടുവീണപ്പോൾ അമൃതലിംഗം പരിഭ്രാന്തനായി വീടുവിട്ടിറങ്ങി ചിത്രയെ മർദിച്ചതായി മകളെ അറിയിച്ചു. തുടർന്ന് മകളും മറ്റ് ബന്ധുക്കളുമെത്തി പരിശോധിച്ചപ്പോഴാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പെരുമാനല്ലൂരിൽ വെച്ച് അമൃതലിംഗത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+