കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയ്ക്ക് സുഖമില്ല:സഞ്ജയ് ദത്തിന് വീണ്ടും പരോള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോള്‍. ഭാര്യ മാന്യതയ്ക്ക് സുഖമില്ലാത്തതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് ദത്ത് സമര്‍പ്പിച്ച അപേക്ഷ പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അംഗീകരിക്കുകയായിരുന്നു.

മുപ്പത് ദിവസാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ദിവസത്തെ പരോള്‍ ദത്തിന് ലഭിച്ചിരുന്നു. പിന്നീടത് രണ്ടാഴ്ചകൂടി നീട്ടി നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 30നാണ് സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെയാണ് വീണ്ടും പരോള്‍ അനുവദിച്ചിരിക്കുന്നത്.

Sanjay Datt and wife

1993ലെ മുബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് പൂനെ യേര്‍വാഡ ജയിലില്‍ കഴിയുന്നത്. സ്‌ഫോടനത്തിനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ചെന്ന കുറ്റത്തിനാണ് സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷവിധിച്ചത്. നേരത്തെ 18 മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി 42 മാസം കൂടെ മാത്രമെ ജയിലില്‍ കഴിയേണ്ടതുള്ളൂ.

അതേ സമയം, ജയില്‍ അധികൃതരില്‍ നിന്ന് നല്ല നടപ്പെന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ദത്തിന്റെ ശിക്ഷാ കാലാവധി ഇനിയും കുറയും. ശിക്ഷാ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് നടപടി.

English summary
Bollywood actor Sanjay Dutt, who is serving his sentence at Yerawada Central Jail in the 1993 Mumbai serial blasts case, has been granted a parole for 30 days to take care of wife Manyata, who is ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X