കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് ബെല്‍റ്റില്‍ കേന്ദ്രം ഋഷിരാജിനൊപ്പം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സംസ്ഥാന സര്‍ക്കാര്‍ എതിരാണെങ്കിലും സീറ്റ്ി ബെല്‍റ്റിന്റെ കാര്യത്തില്‍ ഋഷിരാജ് സിങ് ഭയക്കേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ താങ്കളുടെ കൂടെത്തന്നെയുണ്ട്.

വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍സീറ്റ് എന്നോ പിന്‍സീറ്റ് എന്നോ വ്യത്യാസമില്ലാതെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമക്കുമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്.

Rishiraj Singh

സംഭവം ഹര്‍ഷവര്‍ദ്ധന്‍ കേന്ദ്ര മന്ത്രിയാണെങ്കിലും അദ്ദേഹത്തിന് ഗതാഗത വകുപ്പിന്റെ ചുമതല അല്ല ഉള്ളത്. ആരോഗ്യമാണ് കക്ഷിയുടെ വിഭാഗം. എങ്കിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെടുമെന്ന് ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തെത്തുടര്‍ന്നാണ് കേരളത്തില്‍ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും പിഴ ചുമത്തലും തുടങ്ങിയിരുന്നു.

എന്നാല്‍ നിയമസഭയില്‍ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ തന്നെ നിയമത്തിനെതിരെ രംഗത്ത് വന്നു. ഇതോടെ നിയമം പിന്‍വലിക്കുകയാണെന്ന് ഗതാഗത മന്ത്രിയും അറിയിച്ചു. നിയമം നടപ്പാക്കാന്‍ ഉത്തരവിട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ആലോചിക്കുകപോലും ചെയ്യാതെയാിരുന്നു മന്ത്രുയെട നടപടി.

സംഭവത്തില്‍ ഋഷിരാജ് സിങ് പ്രതിഷേധത്തിലാണെന്നാണ് വാര്‍ത്ത. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Union Minister Harshvardhan said that he will ask Transport Ministry to make seat belts compulsory in vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X