ബിജെപി 8 ൽ 8 ഉം നേടിയ ലഖിംപൂർ; ഇക്കുറി എന്ത്? ബിജെപിക്ക് നെഞ്ചിടിപ്പ്
Assembly elections,Assembly elections 2022, Uttar Pradesh Assembly election , Assembly election ,SP alliance, SP,bsp, Congress, എസ്പി, കോണ്‍ഗ്രസ്, ബിഎസ്പി Uttar Pradesh, PGujarat, bjp, amit shah , narendra modi, നിയമസഭ
ദില്ലി; യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ജില്ലകളിലൊന്നാണ് ലഖിംപൂർ ഖേരി, ഒരു പക്ഷേ ബി ജെ പി നേതൃത്വത്തിന് ഏറ്റവും കൂടുതൽ തലവേദന തീർക്കുന്നതും. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കൊല ചെയ്ത സംഭവത്തോടെയാണ് ലഖിംപൂർ ഖേരി വാർത്തകളിൽ ഇടംപിടക്കുന്നത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കേസിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 8 മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു ജയിച്ചത്. അക്രമം അരങ്ങേറിയ ടികുനിയ ഗ്രാമം ഉൾപ്പെടുന്ന നിഘസൻ, പല്ലിയ കാലൻ, ഗോലാ ഗോകർനാഥ്, ധുരഹ്റ, മുഹമ്മദി, ശ്രീനഗർ, ലഖിംപൂർ സദർ, കസ്ത തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി വൻ കുതിപ്പായിരുന്നു നടത്തിയത്. അന്ന് അജയ് മിശ്രയയെന്ന രാഷ്ട്രീയക്കാരന്റെ കൂടി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു വിജയം.

എന്നാൽ ഇക്കുറി ലഖിംപൂരിൽ ബി ജെ പിയുടെ ഭാവി എന്താകും എന്നാണ് ഉയരുന്ന ചോദ്യം. കർഷകർക്ക് ഏറെ സ്വാധീനമുള്ള ജില്ലയാണ് ലഖിംപൂർ, പ്രത്യേകിച്ച് കരിമ്പ് കർഷകർക്ക്. ലഖിംപൂർ സംഭവത്തോടെ ഇവിടുത്തെ കർഷകരൊന്നടങ്കം ബി ജെ പിക്കെതിരെ രംഗത്തെത്തിയിരുന്നു. മണ്ഡലങ്ങളിൽ പൊതുപരിപാടികളിൽ പോലും പങ്കെടുക്കാൻ ബി ജെ പി നേതാക്കളെ അനുവദിക്കാത്ത വിധം ജനങ്ങളും കർഷക നേതാക്കളും തെരുവിലിറങ്ങുന്ന സാഹചര്യം പോലും ഉണ്ടായി.

അതേസമയം മണ്ഡലത്തിൽ ഇക്കുറിയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പ്രദേശത്ത് വികസനമാണ് പ്രധാന ചർച്ച വിഷയം. യോഗി ജി യും മോദി ജിയും നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വോട്ട് നൽകും, എം എൽ എ ശശാങ്ക് വർമ്മ പ്രതികരിച്ചു. അജയ് മിശ്രയോടുള്ള സഹതാപം ഹിന്ജു വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം മണ്ഡലത്തിൽ തങ്ങൾക്ക് ഇക്കുറി മുൻതൂക്കം ഉണ്ടെന്നാണ് എസ് പി നേതൃത്വം അവകാശപ്പെടുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി, തന്റെ അറിവനുസരിച്ച് 58 സീറ്റുകളിൽ 50 എണ്ണത്തിലും എസ്പി-ആർഎൽഡി സഖ്യം മുന്നിട്ട് നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ പ്രവണത തുടർന്നാൽ നമുക്ക് 350 സീറ്റുകൾ എളുപ്പത്തിൽ ലഭിക്കും, എസ് പി സ്ഥാനാർത്ഥി കുശ്വാഹ പ്രതികരിച്ചു.

എസ്പിയും ബി ജെ പിയും നേർക്ക് നേർ പോരാടുന്ന മറ്റൊരു മണ്ഡലം ലഖിംപൂർ സദാറാണ്. ഇവിടെ സിറ്റിംഗ് എം എൽ എയായ യോഗേഷ് വെർമയെ ആണ് ബി ജെ പി മത്സരിപ്പിക്കുന്നത്. എസ് പി ഉത്കർഷ് വെർമയ്ക്കാണ് സീറ്റ് നൽകിയത്. പ്രാദേശിക നേതാവായ മോഹൻ ബാജ്പേയാണ് ബി എസ് പിയുടെ സ്ഥാനാർത്ഥി. കോൺഗ്രസിന് വേണ്ടി രവിശങ്കർ ത്രിവേദയും മത്സരിക്കുന്നു.

2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ജയിച്ചത്. പടിഞ്ഞാറൻ യുപിയിൽ കൂടുതൽ സീറ്റുകൾ നേടാൻ സാധിച്ചതാണ് ബി ജെ പിയുടെ വിജയത്തിൽ നിർണായകമായത്. ഇവിടെ 58 ൽ 53 സീറ്റുകളും ബി ജെ പി നേടിയിരുന്നു. അതേസമയം കർഷകർ ഏറെയുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ ബി ജെ പിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്ന ആശങ്ക പാർട്ടി ക്യാമ്പിൽ ശക്തമാണ്.












Click it and Unblock the Notifications