ഗുജറാത്തില്‍ 'ഇരട്ട എഞ്ചിന്‍' ബിജെപിക്ക് കരുത്താവുമോ: സർവേ പറയുന്നത്, കേരളത്തിന്റെ എതിർപ്പ് 54 ശതമാനം
അഹമ്മാദാബാദ്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് നിയമസ തിരഞ്ഞെടുപ്പിനുള്ള തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി ഡിസംബർ ഒന്ന്, അഞ്ച് തിയതികളിലായിട്ടാണ് നടക്കുക. എട്ടാം തിയതിയാണ് വോട്ടെണ്ണല്‍. കൃത്യം ഒരുമാസമാണ് ഇനി തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് എന്നതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമാവും.
ഇത്തവണയും ഇരട്ട എഞ്ചിന്‍ മുദ്രാവാക്യം ഉയർത്തിയാവും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന കാര്യം ഉറപ്പാണ്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി ജെ പി ഭരണം സ്ഥാനത്ത് വന്‍ വികസന മുന്നേറ്റം കൊണ്ടുവന്നുവെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

മറ്റ് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുകളിൽ ബി ജെ പി പലപ്പോഴും ഈ മുദ്രാവാക്യം പ്രയോഗിക്കുകയും പലയിടത്തും ഇത് വോട്ടർമാരുടെ ഭാവനയെ നല്ലരീതിയില്‍ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ പാർട്ടിയുടെ രണ്ട് സർക്കാരുകളും ഒരേ താളത്തിലായിരിക്കുമെന്നതിനാലും അവ തമ്മിലുള്ള മികച്ച ഏകോപനം സംസ്ഥാനത്തിന്റെ വികസനത്തിന് കാരണമാകുമെന്നതിനാലും സംസ്ഥാനത്തും ബി ജെ പി ഭരണം വേണമെന്നാണ് പാർട്ടി വോട്ടർമാരോട് ആവശ്യപ്പെടുന്നത്.

അതേസമയം, ലോക്‌നീതി-സിഎസ്‌ഡിഎസ് സർവേ ഗുജറാത്തിലെ വോട്ടർമാരുടെ മനസ്സിൽ ഇരട്ട എഞ്ചിന്‍ മുദ്രാവാക്യം എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കുന്നുണ്ട്. ഗുജറാത്തിൽ, ഇരട്ട എഞ്ചിൻ ഗവൺമെന്റിനുള്ള പിന്തുണ 2017-ൽ 16% ആയിരുന്നെങ്കില്‍ 2022-ൽ 27% ആയി വർദ്ധിച്ചവെന്നാണ് വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാരിൽ പൂർണ അതൃപ്തിയുള്ളവർ പോലും (17%) ഇപ്പോഴും ഇരട്ട എഞ്ചിൻ സർക്കാർ എന്ന ആശയത്തെ പിന്തുണയ്ക്കുന്നു എന്നതാണ ശ്രദ്ധേയം. ബി ജെ പി അധികാരത്തിലിരിക്കുന്ന സർക്കാർ എവിടെയായിരുന്നാലും, അത് ഇരട്ട എഞ്ചിൻ സർക്കാരിന് ഗണ്യമായ പിന്തുണ നല്‍കുന്നുവെന്നും സർവ്വേ വ്യക്തമാക്കുന്നു.
vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

ഗുജറാത്ത് (27%), അസം (41%), ഗോവ (34%), ഉത്തർപ്രദേശ് (31%), ഉത്തരാഖണ്ഡ് (33%) എന്നിവിടങ്ങളിലെ വോട്ടർമാർ ഡബിള്‍ എഞ്ചിന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോള്‍ കേരളം (54 % ) തമിഴ്നാട് (40%), പശ്ചിമ ബംഗാൾ (33%) പോലെ പ്രതിപക്ഷ പാർട്ടികള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ ഡബിള്‍ എഞ്ചിന്‍ സർക്കാറിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.

മിക്ക സംസ്ഥാനങ്ങളിലും, 'ഇരട്ട-എഞ്ചിൻ ഗവൺമെന്റിന്' ഉള്ള പിന്തുണയും എതിർപ്പും കേന്ദ്ര സർക്കാരുമായുള്ള സംതൃപ്തിയുടെ നിലവാരത്തിന് സമാന്തരമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഉത്തരാഖണ്ഡ് (42%), ഉത്തർപ്രദേശ് (17%) തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന്റെ കാര്യത്തില്‍ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുന്നുവരാണ്. പഞ്ചാബ് (43%) കേരളം (32%), തമിഴ്നാട് (14%), പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നത്.
-
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ












Click it and Unblock the Notifications