കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വരുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നല്‍കുന്ന സൂചനകള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഡ് ലഭിച്ചെങ്കിലും കോണ്‍ഗ്രസിന്രെ മുന്നേറ്റം ഭരണത്തിലിരിക്കുന്ന ബി ജെ പിക്ക് വലിയ ആശങ്കയാണ് നല്‍കുന്നത്

Google Oneindia Malayalam News
 bjp

ന്യൂഡൽഹി: തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച മധ്യപ്രദേശിലെ 19 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 എണ്ണം ബി ജെ പി പിടിച്ചെടുത്തപ്പോൾ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 7 എണ്ണത്തിലും വിജയിക്കാന്‍ സാധിച്ചു. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആറ് മുനിസിപ്പാലിറ്റികളും 13 സിറ്റി കൗൺസിലുകളും ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റികളിൽ നാലെണ്ണം ബിജെപിയും രണ്ടിടത്ത് കോൺഗ്രസ്സും വിജയിച്ചു. നഗരസഭകളിൽ ഏഴിടത്ത് ബി ജെ പിയും ബാക്കിയുള്ള ആറെണ്ണത്തിൽ കോൺഗ്രസും വിജയം പിടിച്ചെടുത്തു.

മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ

മുതിർന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗിന്റെ ശക്തികേന്ദ്രമായ രാഘോഗഡിൽ കോൺഗ്രസ് വിജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിക്രം വർമയുടെ ശക്തികേന്ദ്രമായ ധറിലെ ആദിവാസി ആധിപത്യമുള്ള മുനിസിപ്പാലിറ്റിയായതിനാൽ പിതാംപൂരിലെ വിജയവും ശ്രദ്ധേയമാണ്. അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ കടന്ന് പോയ മുനിസിപ്പാലിറ്റികളായ ധാർ, ബർവാനി, മനാവാർ എന്നിവിടങ്ങളിൽ ബി ജെ പിയാണ് വിജയിച്ചത്.

കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍കേരള ബംപർ അടിച്ചില്ലേ, എന്നാലൊരു പഞ്ചാബ് ബംപറായാലോ: വീട്ടിലെത്തും ലോട്ടറി, അടിച്ചാല്‍ കോടികള്‍

സംസ്ഥാനം ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പിലേക്ക്

സംസ്ഥാനം ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നടക്കാന്‍ പോവുന്നു എന്നതിനാല്‍ തന്നെ ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ വലിയ പ്രധാന്യമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും നയങ്ങളുടെ വിജയമാണ് തിങ്കളാഴ്ചത്തെ തന്റെ പാർട്ടിയുടെ വിജയമെന്നാണ് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മ അഭിപ്രായപ്പെടുന്നത്.

'വെറുതെ വിടില്ല'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ നീക്കം'വെറുതെ വിടില്ല'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ നീക്കം

കോണ്‍ഗ്രസിന്റെ മുന്നേറ്റം ശ്രദ്ധയോടെ

അതേസമയം കോണ്‍ഗ്രസിന്റെ മുന്നേറ്റം ശ്രദ്ധയോടെ കാണമെന്നാണ് മുതിർന്ന ബി ജെ പി നേതാവ് ദി പ്രിന്റിനോട് പറയുന്നത് "ഈ ഫലങ്ങളിൽ നിന്ന് ലീഡ് നമ്മുടേതാണെന്ന് വ്യക്തമാണ്, എന്നാൽ ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളാണെന്ന് മറക്കരുത്, ഇവിടെ എല്ലാ ഭരണവും ഭരണവും നമ്മുടെ കൈകളിലാണ്, എന്നിട്ടും കോൺഗ്രസ് എട്ട് സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു."- എന്നാണ്.

Ahaana: ഗോവയില്‍ തിമിർത്താടി അഹാന കൃഷ്ണ: പതിവ് മുടക്കാതെ കമന്റ് ബോക്സില്‍ 'ചൊറിച്ചില്‍'

ലക്ഷക്കണക്കിന് വോട്ടർമാരുള്ള നിയമസഭാ

ലക്ഷക്കണക്കിന് വോട്ടർമാരുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ കോൺഗ്രസിന് വലിയ തോതില്‍ എം എൽ എമാരുണ്ട്. ഇതും കൂടി കണക്കിലെടുത്ത് ബി ജെപി പ്രവർത്തനം. എന്ത് തന്നെയയാലും ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റമെന്നും ബി ജെപി നേതാവ് അഭിപ്രായപ്പെടുന്നു.

ദിഗ്‌വിജയയുടെ തട്ടകമായ രഘോഗഡിൽ

ദിഗ്‌വിജയയുടെ തട്ടകമായ രഘോഗഡിൽ 24 വാർഡുകളിൽ 16ലും കോൺഗ്രസ് വിജയിച്ചപ്പോള്‍ എട്ടിടത്താണ് ബി ജെപി വിജയിച്ചത്. മുൻ കേന്ദ്രമന്ത്രി വിക്രം വർമ്മയുടെ ശക്തികേന്ദ്രമായ ധാർ ജില്ലയില്‍ 17 വാർഡുകളിൽ വിജയിച്ച കോൺഗ്രസ് പിതാംപൂർ മുനിസിപ്പാലിറ്റി പിടിച്ചെടുത്തത് ബി ജെ പിക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണ 22 കൗൺസിലർമാരും ഭരണവുമുണ്ടായിരുന്ന പാർട്ടിക്ക് ഇന്ന് 12 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.

മധ്യപ്രദേശ് കാബിനറ്റ് മന്ത്രി പ്രേം സിംഗ്

മധ്യപ്രദേശ് കാബിനറ്റ് മന്ത്രി പ്രേം സിംഗ് പട്ടേലിന്റെയും ബിജെപി രാജ്യസഭാംഗം സുമർ സിംഗ് സോളങ്കിയുടെയും മണ്ഡലമായ ബർവാനി പിടിക്കാന്‍ ബി ജെ പിക്ക് സാധിച്ചത് അവർക്ക് ആശ്വാസമായി. 24 വാർഡുകളിൽ 14 എണ്ണം ബി ജെ പിയും ബാക്കിയുള്ളവയിൽ കോൺഗ്രസും വിജയിച്ചു. സെന്ധ്വ മുനിസിപ്പാലിറ്റിയിൽ ബിജെപി 19 വാർഡുകളും കോൺഗ്രസിന് അഞ്ച് വാർഡുകളും ലഭിച്ചു. മനാവാറിൽ ബിജെപി ഒമ്പത് വാർഡുകൾ നേടിയപ്പോൾ കോൺഗ്രസിന് ആറ് വാർഡുകൾ ലഭിച്ചു.

English summary
Will Congress come to Madhya Pradesh? Signs of progress in local elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X