കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് വോട്ട് ചെയ്തവർക്കെല്ലാം നന്ദി... നമ്മൾ ഇനിയും പോരാടുമെന്ന് രാഹുൽ ഗാന്ധി!

  • By Desk
Google Oneindia Malayalam News

ദില്ലി: കോൺഗ്രസിന് വോട്ട് ചെയ്ത കർണാടകയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മൾ ഇനിയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രയത്നിച്ച പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. ബജെപി കർണാടകയിൽ വലിയ ഒറ്റ കക്ഷിയാണ്. എന്നാൽ അത് ചെറിയ ഭൂപക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കർണാടകയിൽ കോൺഗ്രസിന്റെ പരാജയം ഏറ്റെടുത്ത് കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്ത് വന്നു. രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ചു. എന്നാൽ ശരിയായ രീതിയിൽ പ്രചാരണം നയിക്കാന് സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല. ഇതാണ് തോൽവിക്ക് കാരണമായതെന്ന് കർണാടക മന്ത്രിയായിരുന്ന ഡികെ ശിവകുമാർ പറഞ്ഞു.

Rahul Gandhi

അതേസമയം വോട്ടെണ്ണലിന്റെ അവസാന നിമിഷവും അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്കു വെച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ആര് സര്‍ക്കാരുണ്ടാക്കുമെന്നറിയാനായി ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണറുടെ തീരുമാനത്തിനാണ്. . സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപിയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും ഗവര്‍ണറുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

Recommended Video

cmsvideo
News Of The Day | കന്നഡ നാട്ടിൽ ഇന്നുനടന്ന നാടകങ്ങൾ | OneIndia Malayalam

ജെഡിഎസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 103 സീറ്റുകളില്‍ മാത്രമാണ് വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. 224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് പ്രകാരം കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 78 സീറ്റുകളില്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുകയാണ്. ജെഡിഎസ് ആകട്ടെ 37 സീറ്റുകളിലാണ് മുന്നേറ്റം നടത്തിയത്.

English summary
Congress president Rahul Gandhi today thanked the people of Karnataka who voted for the party, saying it will fight for them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X